Tuesday, October 9, 2012

തലയണ 
സൈഫു കണ്ണൂര്‍ 
_____________________
ഒറ്റപ്പെടലിന്റെ രാത്രികളില്‍ 
ഒലിച്ചിറങ്ങിയ കണ്ണീരിന്റെ 
ഉപ്പു രസമുണ്ട് എന്റെ
തലയണയ്ക്ക്

മരുഭൂമിയുടെ ചുടു കാറ്റില്‍
ഒലിച്ചിറങ്ങിയ വിയര്‍പ്പിന്റെയും..

വീണുടഞ്ഞ സ്വപ്നങ്ങളുടെ
നിശ്വാസങ്ങള്‍ പേറും
നാല്‍ക്കാലി കട്ടിലും
പരിഭവം പറയുകയാണോ

സ്വപ്ന ജീവിതത്തിലേക്ക്
തിരിച്ചുപോക്കിനായ്
മനസ്സ് തുടിക്കുമ്പോള്‍
സ്വന്തമായ് കരുതി
നെഞ്ചോടു ചേര്‍ത്ത
ചിലതൊക്കെയും
വഴിയില്‍ ഉപേക്ഷിക്കപ്പെടും

മറ്റൊരവാകാശി
കാത്തിരിക്കുന്നു
എന്ന ഉപചാര
വാക്ക് ചൊല്ലി
ഞാനെന്റെ പ്രവാസം
വഴിയിലുപെക്ഷിക്കട്ടെ
നിന്നോടെന്നപോലെ

No comments:

Post a Comment