Wednesday, June 19, 2013

സ്മരണകൾ
സൈഫു കണ്ണൂർ
______________________________________
ദിനേശ് ബീഡി കമ്പനി വളവിലെ 
താറിളകിയ കുന്നിന്മുകളിലേക്ക് 
ഒന്ന് കയരിക്കിട്ടാൻ ഡ്രൈവർ വീരപ്പന്റെ 
കഠിന പ്രയത്നത്തിന്റെ തുടക്കത്തിലാണ്‌ 
റോഡുവക്കത്തുകൂടെ ഒവുചാലിലെക്കു
വീഴാതെ വളരെ സൂക്ഷിച്ചു നടന്നു നീങ്ങുന്ന 
നീയെന്റെ കണ്ണില പെട്ടത് ...

ഇടതൂന്ന മുടിയില്ല ..തുടിപ്പുള്ള കവിളില്ല 
വേഗതയിൽ നടന്നു നീങ്ങുന്ന പഴയ പ്രസരിപ്പില്ല 
പക്ഷെ ..ദിവസങ്ങളോളം എന്റെ 
ഉറക്കംക്കെടുത്ത്തിയ കണ്ണുകൾക്ക്‌ മാത്രം മാറ്റമില്ല

നിന്റെ വീടിന്റെ അരികിലെത്തുമ്പോൾ മാത്രം 
അഴിഞ്ഞുപോകുന്ന ചങ്ങലയുള്ള സൈക്കിൾ 
ഇന്നെന്റെപ്പക്കൾ ഉണ്ടായിരുന്നെങ്കിൽ 
ഒരിക്കൽ കൂടെ.. പോടാ ഹിമാറെ ..എന്ന 
നിന്റെ ഉപ്പാടെ സ്നേഹ വാക്ക് കേൾക്കാൻ ഞാൻ വരുമായിരുന്നു

കൈ പത്തി:o:വട്ടത്തിൽ വച്ചു തള്ളവിരലിനും 
ചൂണ്ടുവിരളിനും ഇടയിൽ വച്ച് പൊട്ടിച്ചു 
നിന്നെവിളിക്കാൻ പ്രയോഗിച്ച വിദ്യ ..കണ്ടുപിടിച്ച 
അന്നാണ് നിന്റെ വാപ്പ 
ഒരു ചീറ്റപ്പുലിയെപ്പൊലെ മുന്നില് ചാടിവീണ് 
ആദ്യമായ് അങ്ങനെ വിളിച്ചത് ...
നീയന്നു എന്റെ ഓട്ടം കണ്ടു വായ്പൊത്തി ചിരിച്ചു ..:P

ഓർത്തുവെക്കാൻ ഒരുപാട് ഓർമ്മകൾ 
ബാക്കിയാകി യൊവ്വനം മാഞ്ഞു തുടങ്ങി ..
അടുത്തുവരുമ്പോൾ പകര്ന്നു തരാറുള്ള 
നിന്റെ ഇടതൂർന്ന മുടിയിലെ മണവും,...

ബന്ധങ്ങൾ പണിത പതിക്കെട്ടുകൽക്കപ്പുറവും 
ഇപ്പുറവും നിന്ന് ..സ്മരണകൾ തലോടി തീർക്കാമിനി ജീവിതം ..

Sunday, June 16, 2013

ഒസ്സ്യത്ത് 
സൈഫു കണ്ണൂർ
__________________________________ 
കസവുകരയുള്ള ആ വെള്ളവിരിപ്പില്ലേ ?
അതെ ആദ്യരാത്രിയുടെ അപരിചിതത്വത്തിൽ
പരസ്പ്പരം തുണയാവേണ്ടവരെന്നു
നമ്മളറിയാതെ മനസ്സ് തീരുമാനിച്ച്
ഹൃദയത്തിലേക്ക് സന്ദേശമയച്ച രാത്രിയിൽ
ഒന്നായ് അലിഞ്ഞുചെര്ന്ന
ആ വെള്ള കസവുകരയുള്ള വിരിപ്പ് ?
ഹിമകണങ്ങൾ തണുപ്പുപകർന്ന ആരാത്രിയിൽ
പിരിയാനാവിൽലെന്നുറപ്പിച്ച്
നമ്മളെടുത്ത തീരുമാനംപോലെ
ഒരുമിച്ചു മരിക്കുന്ന വേളയിൽ
ആ കസവുകരയുള്ള വിരിപ്പ് തന്നെ
ഖഫൻ തുണിയാക്കാൻ ഒസ്വത്ത് പറഞ്ഞിട്ടുണ്ട് ...
ചൂടുപകര്ന്ന ഉന്മാദത്തിന്റെ രാത്രികളിൽ
പരസ്പ്പരം പുണര്ന്നപോലെ
മരണത്തിന്റെ മരവിപ്പിലും
തമ്മിൽ വേര്പിരിക്കാനാവാതെ കിടക്കണം ....
ആറടിമണ്ണിന്റെ ഇരുട്ടിലും
നീ കൂടെയുണ്ടെന്ന സംതൃപ്തിയോടെയുറങ്ങണം
ഒരു പക്ഷെ സ്വാർത്ഥമായിരിക്കാം
എങ്കിലും ..മരണമടുക്കുന്ന
നിമിഷത്തോട്‌ ഞാനപേക്ഷിക്കുന്നു
കൂടെ നിന്നെയും കൂട്ടാൻ കനിയെണമെന്ന്.....

Monday, June 10, 2013

പ്രവാസ നോവ്‌ 
സൈഫു കണ്ണൂര്‍ 
__________________________
കരള്‍ മുറിച്ചനോവുകള്‍ 
നെടു നിശ്വാസങ്ങളായ്
മനസ്സിന്‍ ഇരുട്ടില്‍ 
ചിതറിത്തെറിക്കുന്നു

ഖണ്ഡനാളത്തില്‍
മരിച്ചുവീണ വാക്കുകള്‍
ഗതികിട്ടാ ആത്മാവ് പോലെ
ചിന്തകളില്‍ അലയുന്നു

ആശ്വാസവാക്കുകള്‍ക്ക്
സ്ഥാനമില്ലാത്ത നിമിഷങ്ങളില്‍
അകന്നു പോകുന്ന സ്വപ്നത്തിനൊപ്പം
ഒരു വിതുമ്പല്‍ മാത്രം

ശാന്തമായ മരുഭൂവിന്റെ
പൊടിക്കാറ്റിന്‍ മുരള്‍ച്ച
മനസ്സിനെ പൊതിയുന്നു
ഏകാന്തമായ രാവുകള്‍ മാടി വിളിക്കുന്നു

ചുറ്റിലും പൊഴിയുന്ന ചുടുകണ്ണീരിന്
ബന്ധങ്ങളുടെ നോവ്‌തിളച്ചചൂട്
ആസ്ലെഷിച്ച കൈകള്‍ക്ക് വേര്‍പാടിന്റെ വിറയല്‍

ഇനിയെത്ര രാവുകള്‍
ഉറങ്ങാതുരങ്ങണം
ഈ പ്രവാസത്തിന്റെ
മുഷിഞ്ഞ കട്ടിലില്‍
പുറപ്പെട്ടു പോയ സ്വപ്നം 
സൈഫു കണ്ണൂര്‍ 
____________________________
പുറപ്പെട്ടു പോയ സ്വപ്നങ്ങളെ 
തേടി അലയുകയാണ് ഞാന്‍ ...

ചില സ്വപ്നഞ്ഞള്‍ക്ക് 
ആരോ കുന്തിരിക്കത്തിന്റെ 
മണമേകിയിരിക്കുന്നു 
വെള്ളപ്പുതപ്പും 

ചിലതോ ..ജരാനരകള്‍
ബാധിച്ച്‌ ഉടമസ്ഥനെ
തിരിച്ചറിയാത്ത വിധത്തില്‍
ചിത്തഭ്രമം വന്നലയുന്നു വഴിയില്‍

പാതി പൂര്‍ത്തീകരിച്ച
ചിലതാവട്ടെ അവകാശം പറഞ്ഞു
കവര്‍ന്നെടുത്തിരിക്കുന്നു
വന്നു പോകുന്ന ചിലര്‍
മറവിയുടെ കുന്നിന്‍ ചെരുവില്‍
എവിടെയെങ്കിലും കാണും
മറന്നു വച്ച ഇത്തിരി വലിപ്പമുള്ള ഒന്ന്

വിടവ് 
സൈഫു കണ്ണൂർ
__________________________
സദ്ദാം മുക്കില്‍ നിന്നും 
കാര്‍ഗില്‍ തെരുവിലേക്ക് 
നൂറുവാര ദൂരമേയുള്ളൂ ....
പച്ചയില്‍ ചന്ദ്രക്കലയും 
കാവിയില്‍ ശൂലവും 
അടയാളമാക്കി
ഒരു റോഡിന്റെ രണ്ടറ്റങ്ങള്‍
മുഖാമുഖം കാണുമ്പോള്‍
അര്‍ത്ഥ ഗര്‍ഭമായ മൌനങ്ങളില്‍
അപരിചിതത്വം നടിച്ചു
നടന്നകലുന്നു
ഒരേ ബഞ്ചിലിരുന്ന് പടിചിരുന്നവര്‍
മൂസക്കയുടെ ചായക്കട
നിന്നിരുന്ന സ്ഥലം സദാം നഗര്‍
ആയതും നാരായണട്ടന്റെ
കട നിന്നിരുന്ന സ്ഥലം
കാര്‍ഗില്‍ ആയി മാറിയതും
പെടുന്നനെ ആയിരുന്നു .
പച്ച നിറവും കാവി നിറവും
വൈരത്തിന്റെ അടയാളമായി
മാറിയതില്‍ പിന്നെ
നിറം നഷ്ടമായ ചിരികളും
നിറങ്ങള്‍ കലര്‍ന്ന് ചീത്തയായ
മനസ്‌ുകളും മാത്രം ..
നാരായണേട്ടന്റെ കടയിലെ
പരിപ്പ് വട
എനിക്കും
മൂസാക്കാടെ പൊറാട്ടയും കോഴിക്കറിയും
ഗോപിക്കും
അന്യമാക്കിയത് ആരാണ്
അവരുടെ യഥാര്‍ത്ഥ നിറം
എന്താണ് ?
അലീനാ 
സൈഫു കണ്ണൂർ 
________________________ 
അലീനാ 
ആ കാണുന്ന പർവത നിരകളിലെ 
പൂത്തു നില്കുന്ന ഒലീവ് 
മരത്തിനു ചുവട്ടിൽ 
നിന്റെ മടിയിലേക്ക്‌ പൂഴ്ത്തിയ 
തലമുടിയിൽ തലോടിപ്പറഞ്ഞ 
പ്രേമ ഗീതത്തിന്റെ 
മനം മയക്കുന്ന
മാസ്മരീകതയിൽ
സ്വയം മറന്ന എന്റെ
ഹൃദയത്ത്തിലേക്ക്
ഒരു ചുംബനത്തിന്റെ
മ്രുദുലതയിലൂടെ
തുള്ളിയായ് ഇറ്റു വീഴ്ത്തിയ
നിന്റെ ആത്മാവിലൂറിയ പ്രേമമദു
ഒരു മഴയായ് പെയ്തിറങ്ങുന്ന
കാലവും പ്രതീക്ഷിച്ച്
ഈ ഒലീവ് കാട്ടിന്റെ
നിശബ്ദതതയിലൂടെ
ഏകാന്ത യാത്രയിലല്ലോ ഞാൻ

Sunday, April 14, 2013


മിഥ്യയുടെ യാത്രാ സങ്കത്തിൽ
തലമുഴുവന്മൂടിയ
കറുത്ത കുപ്പായമിട്ട
പരിണാമം സംഭവിച്ച പാതിരിമാർ

കാലങ്ങളുടെ ഗവേഷണത്തിൽ
കണ്ടെത്തിയ പുതിയ
സ്നേഹ വചനങ്ങൾ കുറിച്ചിട്ട
പുസ്തകത്തിൽ നിന്നും

ചിലയേടുകൾ വായിച്ച്
ഉറക്കെ ആലെലുയാ ..എന്നും
നെറികെട്ട പിശാചിന് സ്ത്രോത്തവും
പറയുന്നുണ്ടുറക്കെ

ഏറ്റു ചൊല്ലാതിരുന്നാൽ
നിഷ്കരുണമവർ കഴുത്തറുത്തു
ചതിയന്റെ തല പ്രദർശിപ്പിച്ചു
പുതിയ ചരിത്രം സൃഷ്ടിക്കും

എന്നുള്ളതുകൊണ്ട് തന്നെ
ഞാനും ഏറ്റു ചൊല്ലുന്നു
ആലെലുയാ ആലെലുയാ
സ്ത്രോത്തം  സ്ത്രോത്തം