Sunday, June 16, 2013

ഒസ്സ്യത്ത് 
സൈഫു കണ്ണൂർ
__________________________________ 
കസവുകരയുള്ള ആ വെള്ളവിരിപ്പില്ലേ ?
അതെ ആദ്യരാത്രിയുടെ അപരിചിതത്വത്തിൽ
പരസ്പ്പരം തുണയാവേണ്ടവരെന്നു
നമ്മളറിയാതെ മനസ്സ് തീരുമാനിച്ച്
ഹൃദയത്തിലേക്ക് സന്ദേശമയച്ച രാത്രിയിൽ
ഒന്നായ് അലിഞ്ഞുചെര്ന്ന
ആ വെള്ള കസവുകരയുള്ള വിരിപ്പ് ?
ഹിമകണങ്ങൾ തണുപ്പുപകർന്ന ആരാത്രിയിൽ
പിരിയാനാവിൽലെന്നുറപ്പിച്ച്
നമ്മളെടുത്ത തീരുമാനംപോലെ
ഒരുമിച്ചു മരിക്കുന്ന വേളയിൽ
ആ കസവുകരയുള്ള വിരിപ്പ് തന്നെ
ഖഫൻ തുണിയാക്കാൻ ഒസ്വത്ത് പറഞ്ഞിട്ടുണ്ട് ...
ചൂടുപകര്ന്ന ഉന്മാദത്തിന്റെ രാത്രികളിൽ
പരസ്പ്പരം പുണര്ന്നപോലെ
മരണത്തിന്റെ മരവിപ്പിലും
തമ്മിൽ വേര്പിരിക്കാനാവാതെ കിടക്കണം ....
ആറടിമണ്ണിന്റെ ഇരുട്ടിലും
നീ കൂടെയുണ്ടെന്ന സംതൃപ്തിയോടെയുറങ്ങണം
ഒരു പക്ഷെ സ്വാർത്ഥമായിരിക്കാം
എങ്കിലും ..മരണമടുക്കുന്ന
നിമിഷത്തോട്‌ ഞാനപേക്ഷിക്കുന്നു
കൂടെ നിന്നെയും കൂട്ടാൻ കനിയെണമെന്ന്.....

No comments:

Post a Comment