Monday, June 10, 2013

വിടവ് 
സൈഫു കണ്ണൂർ
__________________________
സദ്ദാം മുക്കില്‍ നിന്നും 
കാര്‍ഗില്‍ തെരുവിലേക്ക് 
നൂറുവാര ദൂരമേയുള്ളൂ ....
പച്ചയില്‍ ചന്ദ്രക്കലയും 
കാവിയില്‍ ശൂലവും 
അടയാളമാക്കി
ഒരു റോഡിന്റെ രണ്ടറ്റങ്ങള്‍
മുഖാമുഖം കാണുമ്പോള്‍
അര്‍ത്ഥ ഗര്‍ഭമായ മൌനങ്ങളില്‍
അപരിചിതത്വം നടിച്ചു
നടന്നകലുന്നു
ഒരേ ബഞ്ചിലിരുന്ന് പടിചിരുന്നവര്‍
മൂസക്കയുടെ ചായക്കട
നിന്നിരുന്ന സ്ഥലം സദാം നഗര്‍
ആയതും നാരായണട്ടന്റെ
കട നിന്നിരുന്ന സ്ഥലം
കാര്‍ഗില്‍ ആയി മാറിയതും
പെടുന്നനെ ആയിരുന്നു .
പച്ച നിറവും കാവി നിറവും
വൈരത്തിന്റെ അടയാളമായി
മാറിയതില്‍ പിന്നെ
നിറം നഷ്ടമായ ചിരികളും
നിറങ്ങള്‍ കലര്‍ന്ന് ചീത്തയായ
മനസ്‌ുകളും മാത്രം ..
നാരായണേട്ടന്റെ കടയിലെ
പരിപ്പ് വട
എനിക്കും
മൂസാക്കാടെ പൊറാട്ടയും കോഴിക്കറിയും
ഗോപിക്കും
അന്യമാക്കിയത് ആരാണ്
അവരുടെ യഥാര്‍ത്ഥ നിറം
എന്താണ് ?

No comments:

Post a Comment