Friday, October 12, 2012

റോഡ്‌ 
സൈഫു കണ്ണൂര്‍ 
____________________
എലിമീശ വിടവിലൂടെ 
ഇടതൂന്നും വലതൂന്നും 
വണ്ടികള്‍ ചറപറ 
അതിനിടയിലൂടെ എന്റെ 
രണ്ടുവീല്‍ വണ്ടിയും 

ഒരു വെട്ടിക്കല്‍ ഒരു കുതിപ്പ് 
ലക്‌ഷ്യം കണ്ട നേരം ./
എടാ വംബാ നീയാള് 
പുലിയാണ് കേട്ടോ .പിറകീന്നു
വന്നു അനുമോദനം .

മനംനിറഞ്ഞു പുളകിതം 
രോമകൂഭങ്ങള്‍ വിജ്രംബിതം 
അജയ്യന്‍ ഞാന്‍ മാത്രമെന്ന് \
അഹംഭാവം മനോബലം 

ഒരൊറ്റ നിമിഷം ഒരെയോരശ്രദ്ദ 
നാലുമലക്കം ടിപ്പറിന്റെ ചുംബനത്താല്‍
കൈവരിതകര്‍ത്തു നീലിച്ച 
പുഴയുടെ അഗാധതയിലേക്ക് 

______________________
കഴിഞ്ഞ വര്ഷം 4600പേറോളം റോഡില്‍ ജീവന്‍ 
വെടിയുകയോ ഗുരുതര പരിക്ക് പറ്റുകയോ ചെയ്തു 
..മരിച്ചുകിടക്കുന്ന ജഡത്തില്‍ 
നിങ്ങള്‍ നിങ്ങളുടെ മുഖം കാണുക ..സൂക്ഷിക്കുക

No comments:

Post a Comment