Saturday, April 7, 2012

കരളിലെ സ്നേഹത്തിന്‍ വീണക്കമ്പി പൊട്ടിച്ചെടുത്ത് ..
നീയെങ്ങു പോയ്‌ മറഞ്ഞു എന്റെ ജീവനാം പാട്ടുകാരി 
മറ്റാര്‍കും മീട്ടാന്‍ പറ്റാതെ ഈ വീണയിന്നു നിന്റെ ..
ഗദ്ഗതങ്ങള്‍ പേറി നിരാലംബമായ ഒര്മചിത്രമായ്
കാത്തിരിപ്പിന്റെ അന്തകാരത്തില്‍ മനസ്സിന്റെ 
അകത്തളത്തില്‍ പൊടിപിടിച്ചു കിടക്കുന്നു ......
...........................................................................
ഒരുമിച്ചു പാടിയ സ്വപ്നത്തിന്‍ പാട്ടുകളെല്ലാം
കാലഹരണ പെട്ട എന്റെ ഓര്‍മയുടെ ....
പാട്ടുപെട്ടിയില്‍ ശ്രുതിയും താളവും തെറ്റി
അപഗാനമായ് നേര്‍ത്ത ഒരശരീരി പോലെ
തെളിച്ചമില്ലാതെ കേള്‍കുന്നു ഞാന്‍
നിന്റെ സാനിദ്യത്തില്‍ ശ്രുതിയും താളവും
വീണ്ടെടുക്കാം എന്ന പ്രതീക്ഷയോടെ by saifukannur

No comments:

Post a Comment