Wednesday, April 18, 2012

ഇത്തിരി സ്നേഹം 
കടം തരുമോ നീ 
നല്‍കിടാം തിരിച്ചു 
നല്‍കിടാം തിരിച്ചു 
പതിന്‍ മടങ്ങായി 

കണ്ണില്‍ വിടരുന്ന
മാതള പ്പൂവിന്റെ
ഇതളടര്‍ത്തി
അപഹരിച്ചു
സ്വന്തമാക്കാം ഞാന്‍

പുഞ്ചിരി തീര്‍കുന്ന
പാല്‍ പൊയ്കയില്‍
സ്വപ്നത്തിന്‍ ചെറുതോണി
ഇറക്കി തുഴയട്ടെ

പുണരുന്ന കൈകളില്‍
അമരുന്ന നിന്റെയാ
പൂമേനി മോന്തി
കുടിക്കട്ടെ ഞാന്‍

കനി നുകര്‍ന്ന്
കാമ പനിപിടിച്ചു
വിറയാര്‍ന ദേഹം
അലിയുന്നത് യെന്‍
നെഞ്ജിലോ മനസ്സിന്റെ
മായാത്ത പുസ്തക
താളിലോby saifukannur

No comments:

Post a Comment