Tuesday, October 9, 2012

വേര്‍പാട് 
സൈഫു കണ്ണൂര്‍ 
________________________
ആരോപണങ്ങള്‍ ഇട്ടലക്കുകയായിരുന്നു 
വാഗ്വാദത്തിനോടുവില്‍ വേര്‍പിരിയാന്‍ തന്നെ 
തീരുമാനിച്ചു ..ഇന്നോളം ഒന്നായ്
താളമേളങ്ങളുടെ ശ്രവണസുഖം തീര്‍ത്തവര്‍
ചെണ്ടയും കോലും

നല്ല പുലിത്തോല് കൊണ്ട്
നിര്‍മ്മിതമായ എന്റെ സൌന്ദര്യത്തിന്‍മേല്‍
കോല് തന്റെ മുഷ്കിനാല്‍
തല്ലി പതം വരുത്തുകയായിരുന്നു എന്ന് ചെണ്ട

തന്നെ ആകര്‍ഷണ വലയത്തില്‍ കുടുക്കി
മാരാരും ചെണ്ടയും മുതലെടുക്കുകയായിരുന്നു
എന്ന ഗുരുതരമായ മനുഷ്വാവകാശ ദ്വംസനം
ആരോപിച്ചു കോലും വിട്ടുകൊടുത്തില്ല

ആരോപണ പ്രത്യാരോപണങ്ങല്‍ക്കൊടുവില്‍
വേര്‍പിരിയല്‍ എന്ന വിധിപുറപ്പെടുവിച്ചു
ന്യായാധിപന്‍ എഴുനേല്‍ക്കുമ്പോള്‍
തികഞ്ഞ സന്തോഷത്തില്‍ രണ്ടുപേരും

അമ്പലപ്പറമ്പിലും ഉത്സവങ്ങളിലും
ആസ്വാദനത്തിന്റെ മേളം നല്‍കി
ഇണചേര്‍ന്നു നടന്ന ഇവരുടെ
നല്ല കാലത്തിനു സാക്ഷിയായ
കാഴ്ചക്കാര്‍ ദുഃഖമടക്കാന്‍ കഴിയാതെ
ഭാഗ്യദോഷത്തെ പഴിച്ച് നടന്നു നീങ്ങി

ഇത് കണ്ട് വേര്‍പിരിയല്‍ പത്രിക
നല്‍കി കാത്തിരിക്കുന്ന ഒരലും ഉലക്കയും
എന്ത് ചെയ്യണമെന്നറിയാതെ
കണ്ണില്‍ കണ്ണില്‍ നോക്കി നെടുവീര്‍പ്പിടുന്നു

No comments:

Post a Comment