Tuesday, October 9, 2012

പ്രിയയോട് 
സൈഫു കണ്ണൂര്‍ 
__________________
വാക്കുകള്‍ മരിച്ചുവീണ്
ശ്മശാന ഭൂമിപോള്‍ 
വരണ്ട ചുണ്ടുകളില്‍ ഞാന്‍
പ്രതീക്ഷയുടെ മുത്തമേകാം

കാഴ്ച്ചമങ്ങി നിസ്സംഗമായ
കൂമ്പിയടഞ്ഞ കണ്ണുകളില്‍
സുഖങ്ങളുടെ പറുദീസയാം
സ്വര്‍ഗവാതില്‍ മലര്‍ക്കെ തുറക്കാം

സ്പര്‍ശന സുഖത്തിന്‍
കുളിരാല്‍ പുലകിതമാകാതെ
ചുളിഞ്ഞയാ കവിള്‍ത്തടത്തില്‍
സ്നേഹച്ചുംബനത്തിന്‍ ലേപനം പുരട്ടാം

എന്തെന്നാല്‍ വിരഹിണിയായ
പ്രേമ സൌഗന്തികം
പൂത്തു വിടര്‍ന്ന പരിമളം
എന്നെ ഞാനാക്കുന്നു .....

No comments:

Post a Comment