Wednesday, April 18, 2012

ഞരമ്പുകള്‍ തണുക്കുന്നു 
**************
ഉടയോനോട് പൊരുതി 
നേടിയ സ്വാതന്ത്ര്യത്തിന്റെ 
വീര്യം ചുമക്കുന്ന ചുടു രക്തം 
ഞരമ്പുകളില്‍ തണുക്കുന്നു

മണ്ണിനോട് മല്ലടിച്ച്
മലകേറി മരം വെച്ച
മകരമഞ്ഞിന്‍ തണുക്കാത്ത
മലയാളത്തിന്റെ ഞരമ്പുകള്‍

മഴയെറ്റ് വെയിലേറ്റു
പടനയിച്ചു ജയില്‍ നിറച്ചു
പന പിഴിഞ്ഞ് കൊടിപിടിച്ച
വിപ്ലവത്തിന്‍ ഞരമ്പുകള്‍

തൊണ്ട് തല്ലി കയര്‍ പിരിച്ചു
വിത്ത് പാകി നെല്‍ നിറച്ചു
കൊച്ചരുവിയാല്‍
വയല്‍ നിറച്ച ഞരമ്പുകള്‍

മണ്ണ് മറന്നു മടിപിടിച്ച്
പന്ജാര വന്നു പിത്തം വന്നു
തിളചോഴുകിയ ചോരയിന്നു
തണുത്തുറഞ്ഞു പോയിby saifukannur

No comments:

Post a Comment