മനസ്സ്
സൈഫു കണ്ണൂര്‍
________________
മഞ്ഞെത്ര മഴയെത്ര
വെയിലെത്ര കാറ്റെത്ര
മാറി മാറിക്കൊണ്ടു
മനസ്സെന്ന മതിലില്‍
ഇഷ്ടം കൂടിയവര്‍
ഇഷ്ടത്തോടെ പറഞ്ഞ
സ്നേഹ സമൃദ്ധമായ
വാക്കുകളാല്‍ കളിരണിയിച്ച
മൂടല്‍ മഞ്ഞ്
പ്രവാസത്തിന്റെ
ഏകാന്തതയില്‍
എഴുകടലിനപ്പുറം നിന്ന്
ഒഴുകിയെത്തിയ പ്രേയസ്സിയുടെ
കണ്ണീരിന്റെ സ്നേഹമഴ
മരുഭൂമിയുടെ പ്രതലത്തിലെ
പുല്‍നാമ്പുകളെ പോലും
കരിച്ചു കളയുന്ന പോല്‍
ചുട്ടുപഴുത്തകഷ്ടതയുടെ പ്രരാബ്ധതിന്റെ
നെഞ്ച് കരിക്കും ചൂട്
ഒടുവില്‍ ജന്മനാട്ടിലെ
ഈറനണിഞ്ഞ ഗ്രാമത്തിന്റെ
ശാന്തമായ വിശുദ്ധിയുടെ
പുലര്‍ക്കാല കുളിര്‍ക്കാറ്റ്
ബാക്കിനില്‍ക്കുന്നു എന്നിട്ടും
കാലം വരുത്തിവച്ച
കരിഞ്ഞുണങ്ങിയ മനസ്സിന്‍
മതിലിലെ ചുളിവ്..
സൈഫു കണ്ണൂര്‍
________________
മഞ്ഞെത്ര മഴയെത്ര
വെയിലെത്ര കാറ്റെത്ര
മാറി മാറിക്കൊണ്ടു
മനസ്സെന്ന മതിലില്‍
ഇഷ്ടം കൂടിയവര്‍
ഇഷ്ടത്തോടെ പറഞ്ഞ
സ്നേഹ സമൃദ്ധമായ
വാക്കുകളാല്‍ കളിരണിയിച്ച
മൂടല്‍ മഞ്ഞ്
പ്രവാസത്തിന്റെ
ഏകാന്തതയില്‍
എഴുകടലിനപ്പുറം നിന്ന്
ഒഴുകിയെത്തിയ പ്രേയസ്സിയുടെ
കണ്ണീരിന്റെ സ്നേഹമഴ
മരുഭൂമിയുടെ പ്രതലത്തിലെ
പുല്‍നാമ്പുകളെ പോലും
കരിച്ചു കളയുന്ന പോല്‍
ചുട്ടുപഴുത്തകഷ്ടതയുടെ പ്രരാബ്ധതിന്റെ
നെഞ്ച് കരിക്കും ചൂട്
ഒടുവില്‍ ജന്മനാട്ടിലെ
ഈറനണിഞ്ഞ ഗ്രാമത്തിന്റെ
ശാന്തമായ വിശുദ്ധിയുടെ
പുലര്‍ക്കാല കുളിര്‍ക്കാറ്റ്
ബാക്കിനില്‍ക്കുന്നു എന്നിട്ടും
കാലം വരുത്തിവച്ച
കരിഞ്ഞുണങ്ങിയ മനസ്സിന്‍
മതിലിലെ ചുളിവ്..
No comments:
Post a Comment