Friday, October 12, 2012

കാഴ്ച 
സൈഫു കണ്ണൂര്‍ 
______________________________
ഇന്നലെ പാര്‍ട്ടീടെ 
ഉപരോധസഖാക്കള്‍ 
ഉണ്ട് ഉപേക്ഷിച്ച 
ഭക്ഷണപ്പൊതികള്‍
നിറഞ്ഞ നഗരറോഡില്‍ 
കാതുകള്‍ തുളക്കുന്ന
സൈറന്‍ മുഴക്കി 
കുതിച്ചുപായുന്ന 
ഒരാംബുലന്സിനു നേരെ 
തിരിഞ്ഞു ഒരുസഹോദരി 
നെഞ്ചില്‍ കൈവച്ചു 
പ്രാര്‍ഥനാനിരധയായി
അക്ഞാതനായ ആര്‍ക്കോ വേണ്ടി ....
ആ മനസ്സില്‍ കാരുണ്യമയമായി ....
ആ സഹോദരിക്ക് മുന്നില്‍ 
എന്റെ മനസ്സും തരളിതമായി ../..
ചിലപ്പോളൊക്കെ തോന്നീട്ടുണ്ട് 
കാരുണ്യം വറ്റാത്ത 
ഇത്തരം മനസ്സുകളുള്ളത്കൊണ്ടാകാം 
ലോകമിന്നും അച്ചുതണ്ടില്‍ 
തന്നെ വ്യതിയാനമില്ലാതെ 
തിരിയുന്നതെന്ന്

No comments:

Post a Comment