Friday, October 12, 2012

കളഞ്ഞുപോയ ഹൃദയം 
സൈഫു കണ്ണൂര്‍ 
_____________________-
പെണ്ണെ ....
ഇന്നൊരുവള്‍ എന്റെ 
ഹൃദയം ചോദിക്കുന്നു.. 
ഒരു നോക്കിന്റെ കൊളുത്തിട്ടു 
നീ കവര്‍ന്നു കൊണ്ടുപോയ 
ആ ഹൃദയം തന്നെ ....

കാലത്തിന്റെ വിള്ളലൂകള്‍ 
വീഴ്ത്തിയ ചിതലരിച്ച 
എന്റെ നെഞ്ചിന്‍ 
ജനാലക്കൊള്ത്തുനീക്കി 
ആ വിടവിലൂടവള്‍ തിരയുന്നു 

ശൂന്യമായ അവിടം 
നീ തന്ന നോവിനാല്‍ 
ഒലിച്ചിറങ്ങിയ ചുടുരക്തം 
കട്ടയായ കറുപ്പ് രക്തമാണെന്നു 
ഞാനെങ്ങനെ പറയും 

മറച്ചുവെക്കും ഞാന്‍ 
കാലങ്ങളോളം നീ വരുമെന്ന 
നോവിന്റെ തരിപ്പുള്ള 
പ്രതീക്ഷയുമായി ..പക്ഷെ 

എത്ര നാള്‍ എത്രനാളിനി ഈ കാത്തിരിപ്പ്‌

No comments:

Post a Comment