പ്രവാസത്തിന്റെ നോവില്‍
സൈഫു കണ്ണൂര്‍
______________________________ ________
അറബിക്കടലിന്റെ
ഇങ്ങേഅറ്റത്ത് വീശുന്ന കാറ്റിന്
വിരഹിണിയായ് നീയോഴുക്കും
കണ്ണുനീരിന്റെ ഉപ്പുരസം
നിന്റെ നെഞ്ചുരുക്കതിന്റെ
തീച്ചുട് ഏറ്റുവാങ്ങിയതിനാലാണ്
മരുഭൂമിയിത്ര ചുട്ടുപൊള്ളുന്നത്
എന്നെന്റെ അന്തരങ്കം .....
മൈലാഞ്ചി ചുവപ്പുള്ള
ആ ചെന്ചൊടികള്‍ വിറകൊണ്ടു
മൊഴിയുന്നതെന്റെ നാമമെന്നു
ഞാനറിയുന്നു കാതങ്ങല്‍ക്കിപ്പുറമെങ്കിലും
മണിയറകട്ടിലില്‍
പ്രണയ മധുമോഴികളില്‍
പുളകിതമായ തലയിണ
മാറോടുചേര്‍ത്തു നീ
പിറുപിറുക്കുന്നതെന്താണ് ?
കരഞ്ഞു ചുവന്ന കരിനീലകണ്ണുകള്‍
പ്രണയ നൊമ്പരങ്ങളോടെ തേടുന്നതെന്റെ
കരസ്പര്‍ഷമെന്നു ഞാന്‍ അറിയുന്നു..
ഒറ്റപ്പെടലിന്റെ ഈ ഇരുണ്ട രാത്രിയിലും
ഒരു വസന്ത കാലം വരും ..അന്ന്
ദേശാടനത്തിന്റെ ക്ഷീണം മറന്ന്
ആയിരം ചിറകിന്റെ ബലത്തോടെ
പാറിപ്പറന്നു ഞാനെത്തും .....
അന്ന് നീപേമാരിയായ് പയ്തിറങ്ങണം
പരിഭവത്തിന്റെ ഇടിശബ്ധവും
അടക്കിവെച്ച വികാരത്തിന്റെ
മിന്നല്‍ പിണരുമായ് ............
സൈഫു കണ്ണൂര്‍
______________________________
അറബിക്കടലിന്റെ
ഇങ്ങേഅറ്റത്ത് വീശുന്ന കാറ്റിന്
വിരഹിണിയായ് നീയോഴുക്കും
കണ്ണുനീരിന്റെ ഉപ്പുരസം
നിന്റെ നെഞ്ചുരുക്കതിന്റെ
തീച്ചുട് ഏറ്റുവാങ്ങിയതിനാലാണ്
മരുഭൂമിയിത്ര ചുട്ടുപൊള്ളുന്നത്
എന്നെന്റെ അന്തരങ്കം .....
മൈലാഞ്ചി ചുവപ്പുള്ള
ആ ചെന്ചൊടികള്‍ വിറകൊണ്ടു
മൊഴിയുന്നതെന്റെ നാമമെന്നു
ഞാനറിയുന്നു കാതങ്ങല്‍ക്കിപ്പുറമെങ്കിലും
മണിയറകട്ടിലില്‍
പ്രണയ മധുമോഴികളില്‍
പുളകിതമായ തലയിണ
മാറോടുചേര്‍ത്തു നീ
പിറുപിറുക്കുന്നതെന്താണ് ?
കരഞ്ഞു ചുവന്ന കരിനീലകണ്ണുകള്‍
പ്രണയ നൊമ്പരങ്ങളോടെ തേടുന്നതെന്റെ
കരസ്പര്‍ഷമെന്നു ഞാന്‍ അറിയുന്നു..
ഒറ്റപ്പെടലിന്റെ ഈ ഇരുണ്ട രാത്രിയിലും
ഒരു വസന്ത കാലം വരും ..അന്ന്
ദേശാടനത്തിന്റെ ക്ഷീണം മറന്ന്
ആയിരം ചിറകിന്റെ ബലത്തോടെ
പാറിപ്പറന്നു ഞാനെത്തും .....
അന്ന് നീപേമാരിയായ് പയ്തിറങ്ങണം
പരിഭവത്തിന്റെ ഇടിശബ്ധവും
അടക്കിവെച്ച വികാരത്തിന്റെ
മിന്നല്‍ പിണരുമായ് ............
No comments:
Post a Comment