Friday, October 12, 2012

സൈഫു കണ്ണൂര്‍ 
___________________
പടര്‍ന്നു തണലേകുന്ന 
പള്ളിക്കാട്ടിലെ 
ശീമക്കൊന്നയുടെ 
തണലില്‍ .ആറടി മണ്ണിന്റെ 
ആഴത്തിലുറങ്ങുന്ന
ഉമ്മയുടെ തലഭാഗത്തിരുന്നു
ദുഹാചെയ്തു 
മടങ്ങുമ്പോള്‍ ..കാതിലാ 
സ്നേഹസമൃണമായ
മോനെ ..എന്ന വിളി
മുഴങ്ങുന്നോ ?ഉണ്ട് ...
മനസ്സില്‍ ..തരളമായ 
വാത്സല്യത്തിന്‍ നീരൊഴുക്ക് 
നെഞ്ചില്‍ വിങ്ങിവന്നു 
കണ്ണില്‍ നിറഞ്ഞ രണ്ടിറ്റു 
കണ്ണുനീര്‍ തുള്ളികള്‍ 
താഴെ വീണു ചിതറി ..

No comments:

Post a Comment