വൈഭവം
സൈഫു കണ്ണൂര്‍
_____________________
സ്നേഹക്കടലിന്റെ
തീരത്തായിരുന്നു
ഞാന്‍ കാലുറപ്പിച്ചു നിന്നത് ..
കാലില്‍ ച്ചുംബിച്ചകലുന്ന
തിരയുടെ കുളിര്‍മയില്‍
മനം മയങ്ങിയുള്ള നില്‍പ്പ്
കൊച്ചു ഓളങ്ങളും
പരിഭവ കണ്ണീരിന്റെ
ഉപ്പു രസമുള്ള കാറ്റും
ശാന്തമായും ആര്തലച്ചും
മാറി മാറിയടിക്കുന്ന
സ്നേഹ തിരമാലകളും
പാദം ആഴ്ന്നു പോയ കാലില്‍
കണ്ണ് പതിഞ്ഞപ്പോഴാണ്
കാല്‍ച്ചുവട്ടിലെ മണല്‍കട്ടെടുത്ത
തിരയുടെ വൈഭവം തിരിച്ചറിഞ്ഞത്
സൈഫു കണ്ണൂര്‍
_____________________
സ്നേഹക്കടലിന്റെ
തീരത്തായിരുന്നു
ഞാന്‍ കാലുറപ്പിച്ചു നിന്നത് ..
കാലില്‍ ച്ചുംബിച്ചകലുന്ന
തിരയുടെ കുളിര്‍മയില്‍
മനം മയങ്ങിയുള്ള നില്‍പ്പ്
കൊച്ചു ഓളങ്ങളും
പരിഭവ കണ്ണീരിന്റെ
ഉപ്പു രസമുള്ള കാറ്റും
ശാന്തമായും ആര്തലച്ചും
മാറി മാറിയടിക്കുന്ന
സ്നേഹ തിരമാലകളും
പാദം ആഴ്ന്നു പോയ കാലില്‍
കണ്ണ് പതിഞ്ഞപ്പോഴാണ്
കാല്‍ച്ചുവട്ടിലെ മണല്‍കട്ടെടുത്ത
തിരയുടെ വൈഭവം തിരിച്ചറിഞ്ഞത്
No comments:
Post a Comment