Friday, October 12, 2012

പ്രിയയോട് 
സൈഫു കണ്ണൂര്‍ 
__________________
വാക്കുകള്‍ തണുത്തു
വിറങ്ങലിച്ചു വരണ്ട 
ചുണ്ടുകളില്‍ ഞാന്‍ 
പ്രതീക്ഷയുടെ മുത്തമേകാം

കാഴ്ച്ചമങ്ങി നിസ്സംഗമായ 
കൂമ്പിയടഞ്ഞ കണ്ണുകളില്‍ 
സുഖങ്ങളുടെ പറുദീസയാം
സ്വര്‍ഗവാതില്‍ മലര്‍ക്കെ തുറക്കാം 

സ്പര്‍ശന സുഖത്തിന്‍
കുളിരാല്‍ പുലകിതമാകാതെ 
ചുളിഞ്ഞയാ കവിള്‍ത്തടത്തില്‍ 
സ്നേഹച്ചുംബനത്തിന്‍ ലേപനം പുരട്ടാം 

എന്തെന്നാല്‍ വിരഹിണിയാം 
പ്രേമ സൌഗന്തികം നീ 
പൂത്തു വിടര്‍ന്ന പരിമളം 
എന്നെ ഞാനാക്കുന്നു .....

No comments:

Post a Comment