നിന്നെ കാത്ത്
സൈഫു കണ്ണൂര്‍
________________
പണ്ടേക്കു പണ്ടേ
പടിയടച്ചു പിണ്ഡം
വെച്ചതാണ് നീയെന്നെ
ചെയ്ത തെറ്റെന്താണെന്ന്
പറയാനുള്ള ദയ പോലും
കാട്ടാതെ ..അന്ന് നമ്മുടെ
ബന്ധത്തിന് കുറുകെ
കെട്ടിയ മുള്‍വേലിയുടെ
അരികില്‍ എന്നെ
തേടിവരുന്ന നിഴലിനെ
കാത്തു ഞാനിരിക്കുന്നു ..ഇന്നും
കുടിയിറക്കപ്പെട്ടു
പോകുന്നതിനു മുമ്പ് പകര്‍ന്ന
സ്വപ്നങ്ങളെ താലോലിച്ച്
ഒരിറ്റു കണ്ണുനീര്‍ പോലും
ബാക്കിയില്ലാത്ത ചോരമയം
കലര്‍ന്ന കണ്ണുകളോടെ
No comments:
Post a Comment