Friday, October 12, 2012

വേണ്ടാ സുഹുര്‍ത്തെ 
സൈഫു കണ്ണൂര്‍ 
_______________
എനിക്ക് കണ്ണ് വേണ്ടാ .. 
കാണുന്നതു കാഴ്ചകള്‍ മാത്രമായി 
കാണാന്‍ കഴിയാതെ 
ഉറക്കത്തില്‍ പോലുമെന്നെ 
വേട്ടയാടുന്നു സുഹുര്‍തെ 

എനിക്ക് കാതുകള്‍ വേണ്ടാ 
കേള്‍ക്കുന്നത് മുഴുവന്‍ 
ശരിവെച്ചു നീങ്ങുമ്പോള്‍ മാത്രം 
പ്രകീര്‍ത്തനങ്ങള്‍ കേള്‍ക്കാന്‍ 

എനിക്ക് നാക്ക് വേണ്ട ..സുഹുര്‍ത്തെ
സത്യം പറയാന്‍ തുടങ്ങുമ്പോള്‍ 
അറുക്കാന്‍ ഒരുങ്ങുന്ന 
കരാള ഹസ്തങ്ങള്‍ ചുറ്റിലും

No comments:

Post a Comment