Friday, October 12, 2012

മറവി 
സൈഫു കണ്ണൂര്‍
______________
കാലത്തൊരുവട്ടം 
സ്കൂളില്‍ പോവുമ്പോള്‍ 
തിരിച്ചു വീട്ടിലേക്കുള്ള 
വഴിയില്‍ വീണ്ടുമൊരു വട്ടം... 
ചന്ത്രികപോള്‍
തെളിഞ്ഞയാ മുഖത്ത് 
നിലാവുപോള്‍ പരക്കും
പുഞ്ചിരിയോന്നുകണാന്‍
തുടിക്കുന്ന നെഞ്ചുമായി 
കാത്തിരുന്ന കൌമാര നിമിഷങ്ങള്‍ 
ഞാനോര്‍ത്തു പോയി 
നിറം മങ്ങിയ ഇന്നത്തെ 
നിന്റെ മുഖം കണ്ടപ്പോള്‍ ...
മിണ്ടാതെ പോയ കൌമാര 
കൌതുകമേ നിന്നോട് 
ഞാന്‍ ചോദിച്ച 
..ഓര്‍ക്കുന്നോ ...എന്നയന്റെ 
ചോദ്യത്തിനു ഓര്‍മകളുടെ 
താളുകള്‍ മറിച്ചു നീ 
നോക്കാന്‍ മിനിട്ടുകള്‍
എടുത്തപ്പോഴും ..അവിടെ 
എന്റെ സ്ഥാനം 
എവിടെയോ കണ്ടു മറന്ന 
പരിചിത മുഖം മാത്രം

No comments:

Post a Comment