Friday, October 12, 2012

സാമിപ്യം 
സൈഫു കണ്ണൂര്‍ 
______________________--
കണ്ണീരിന്റെ മഴനനഞ്ഞ് 
ക്ലാവുപിടിച്ച ഒട്ടുപാത്രം 
പോലെയെന്‍ മനസ്സില്‍.. 
നിന്റെ സ്നേഹവും 
സാമീപ്യവും 
തെളിഞ്ഞവേനലിന്‍ സൂര്യ _
വെളിച്ചംതട്ടി പ്രകാശം 
പ്രതിഭലിപ്പിക്കും തീര്‍ച്ച

ഒഴുക്ക് നിലച്ച്
പായലാല്‍മൂടി
നിര്‍ജീവമായ 
തടാകപ്രതലത്തില്‍ 
സ്വര്‍ണനിറം ചാര്‍ത്തും 
സൂര്യരഷ്മിയാണ് നീ

No comments:

Post a Comment