Tuesday, October 9, 2012

വിലാപം 
സൈഫു കണ്ണൂര്‍ 
______________
സുഷിരത്തിനുള്ളിലൂടെ 
കോര്‍ത്ത നൂലുപോലെ 
ഞാന്‍ നിന്‍റെ പിറകെ
സഞ്ചരിക്കുകയായിരുന്നു

സൂഷ്മതയോടെ സഞ്ചരിച്ചു
എന്‍റെ കാവലാളാകുമെന്ന്
ഞാന്‍ വെറുതെ വ്യാമോഹിച്ചു

സ്വാര്‍ത്ഥ മേലങ്കിയുടെ
വിള്ളല്‍വിടവിലൂടെ
ഇച്ചാശക്തിയോടെ
മുന്നേറുമ്പോള്‍ അല്പാല്പമായി
ശോഷിച്ചു തീരും എന്‍റെ
വിലാപം കേള്‍കാന്‍
കൂട്ടാക്കിയില്ല നീ

അവസാനം വിരല്‍ കൊണ്ട്
നിള്ളി ദൂരെ കളയാന്‍ മാത്രം
നിനക്ക് ഞാന്‍ വെറും
ഉപകരണ വസ്തു മാത്രമോ

No comments:

Post a Comment