Tuesday, October 9, 2012

മഴ ഭാവങ്ങള്‍ 
സൈഫു കണ്ണൂര്‍ 
___________________
കാമിനിയുടെ നൂലിഴപോല്‍
നേര്‍ത്ത മിടിയിഴകൊണ്ട് 
തഴുകി പുളകമണിയിക്കും
വികാരവതിപോല്‍ ചിലപ്പോള്‍..

കുസൃതി കുട്ടിയെപ്പോല്‍
നിത്യ വ്യുത്തി മുടക്കി
തുള്ളിചാടിപ്പെയ്തു നീ
കളിയാക്കി ചിരിക്കും

ഒളിക്കണ്ണിട്ട്നോക്കി
പിന്വളിയും കുറുമ്പി
അയല്കാരിയെപോല്‍
തല നീട്ടിയും വലിച്ചും
ചിലപ്പോള്‍ നീ ഇടവിട്ട്‌

ആനന്ത നൃത്തമാടി
ലീലാ വിലാസിനിയായ്‌
മനം കുളിര്‍പ്പിച്ചു
ആടിത്തിമിര്‍ക്കും നീ

രൌദ്രഭാവം പൂണ്ടു
ഭൂമി പിളര്‍ക്കും
ശബ്ദ വെളിച്ചത്തോടെ
സകലതു കടപുഴക്കും
കൊപാന്തയായ്‌ നീ
കറുത്തു കരി പൂണ്ട്

No comments:

Post a Comment