Tuesday, October 9, 2012

വിട 
സൈഫു കണ്ണൂര്‍ 
______________________
അശുദ്ദമാണെന്‍റെ കൈകള്‍
നീ വെച്ച് നീട്ടുന്ന വിശുദ്ദിയുടെ 
പ്രണയം സ്വീകരിക്കാന്‍
അര്‍ഹതയില്ലാത്ത കൈകള്‍

ആ സ്നേഹം സ്വീകരിച്ചു
സൂക്ഷിക്കാന്‍ ഒരിടമില്ലെനിക്ക്

നടന്നു നീങ്ങിയ മാലിന്യവഴിയില്‍
നിന്നും ദേഹത്തും മനസ്സിലും
പറ്റിപ്പിടിച്ച പാപത്തിന്‍റെ
കറുത്ത പൊടികള്‍ പുണ്യനദിയില്‍
കഴുകിക്കളയാന്‍ അലയുകയാണ് ഞാന്‍

നിന്‍റെ സ്നേഹത്തിന്റെ പാല്‍കടല്‍
മാലിനീകരിക്കാന്‍ മനസ്സനുവതിക്കുന്നില്ല
ദേവാലയ വിശുദ്ദിയോടെ മാത്രമേ
കണാനെനിക്കാവൂ പ്രണയമാലാഘെ ..

വേണ്ടാ നീ കാത്തിരിക്കുകപോലുമരുത്
ശാപവാക്കുകള്‍ വളയമായ്‌ ഉള്ള
എന്‍റെ നിഴല്‍വീണാല്‍ കരിഞ്ഞു ഭാസ്മവാനുള്ള
കട്ടിമാത്രമേ ഉള്ളൂ ആ നിര്‍മല പ്രണയത്തിനു

വിട വിട ..നന്മകള്‍ നേര്‍ന്നു കൊണ്ട്

No comments:

Post a Comment