മാമൂല്‍
സൈഫു കണ്ണൂര്‍
_____________________
പൊരിവെയിലിലും കൊടും തണുപ്പിലും
ഒഴുകിയൊലിച്ച വിയര്‍പ്പ് സംഭരിച്ചു
സൈഫു കണ്ണൂര്‍
_____________________
പൊരിവെയിലിലും കൊടും തണുപ്പിലും
ഒഴുകിയൊലിച്ച വിയര്‍പ്പ് സംഭരിച്ചു
കണക്ക് കൂട്ടലുകളുടെ കുഴിയില്‍
സമാഹരിച്ച ഒരു കണര്‍ഉണ്ടെനിക്ക്
സമ്പാദ്യജല ശുഷ്കമായ കിണര്‍ ..
ആ കിണറില്‍ കെട്ടുപാടുകളാല്‍
എടുത്തെറിയപ്പെട്ട് കൈയും കാലും
ഒടിഞ്ഞ് മുങ്ങി മരിക്കാന്‍ കൂടി
ആവതില്ലാതെ വിഷമിച്ചു കരയിലേക്ക്
എന്തിവലിച്ചു രേക്ഷപ്പെടാന്‍ ശ്രമിച്ച്
പുറത്തേക്കു തലനീട്ടി വീക്ഷിക്കുമ്പോള്‍
മാമൂലുകളുടെയും കടമകളുടെയും
കുടവുമേന്തി നിരയായി നില്പുണ്ട്
മിത്രജനക്കൂട്ടം..കോരീട്ടും കോരീട്ടും
മതിവരാതെയവര്‍ വറ്റിയ കിണറിന്റെ
അകത്തേക്ക് നോക്കാന്‍ കൂട്ടാക്കാതെ
സ്വാര്‍ഥാവശ്യങ്ങളുടെ ചെമ്ബുപാത്രങ്ങള്‍
നരത്തിവെച്ചു കാവലിരിക്കുന്നു
പരിക്ഷീണനായി നെഞ്ചിലെ ശ്വാസമുടക്കി ഞാനും
സമാഹരിച്ച ഒരു കണര്‍ഉണ്ടെനിക്ക്
സമ്പാദ്യജല ശുഷ്കമായ കിണര്‍ ..
ആ കിണറില്‍ കെട്ടുപാടുകളാല്‍
എടുത്തെറിയപ്പെട്ട് കൈയും കാലും
ഒടിഞ്ഞ് മുങ്ങി മരിക്കാന്‍ കൂടി
ആവതില്ലാതെ വിഷമിച്ചു കരയിലേക്ക്
എന്തിവലിച്ചു രേക്ഷപ്പെടാന്‍ ശ്രമിച്ച്
പുറത്തേക്കു തലനീട്ടി വീക്ഷിക്കുമ്പോള്‍
മാമൂലുകളുടെയും കടമകളുടെയും
കുടവുമേന്തി നിരയായി നില്പുണ്ട്
മിത്രജനക്കൂട്ടം..കോരീട്ടും കോരീട്ടും
മതിവരാതെയവര്‍ വറ്റിയ കിണറിന്റെ
അകത്തേക്ക് നോക്കാന്‍ കൂട്ടാക്കാതെ
സ്വാര്‍ഥാവശ്യങ്ങളുടെ ചെമ്ബുപാത്രങ്ങള്‍
നരത്തിവെച്ചു കാവലിരിക്കുന്നു
പരിക്ഷീണനായി നെഞ്ചിലെ ശ്വാസമുടക്കി ഞാനും
No comments:
Post a Comment