മറഞ്ഞു പോയ സുഹുർത്ത്
_________________________
അവനെയും വഹിച്ചു
ചീറിപ്പാഞ്ഞു വരുന്ന
ആംബുലന്‍സ് ഇങ്ങത്താറായി ..
നിമിഷങ്ങള്‍ മരിച്ചു
വീണു കൊണ്ടിരിക്കുന്നു
കാത്തിരിപ്പിന്റെ
ശവപ്പറമ്പില്‍
ഓടുമ്പോള്‍
മ്രിതുവിന്റെ
ഫിനിഷിംഗ് പോയിന്റെനെ
കുറിച്ച് അവന്‍ ഒര്തിരിക്കുമോ
വെള്ള പുതച്ച
ഓട്ടക്കാരന്റെ
നിഷചാള മേനിയില്‍
നോക്കി ചിരിക്കുന്നു
കൂടെ ഓടി
പുറകിലായവന്റെ
വന്യമായ ചിരി
അപ്പോഴും
പോലീസ് മൈതാനത്
മൈക്കിലൂടെ
അനൌണ്സ് ചെയ്യപ്പെടുന്നു
നൂറു മീറ്റര്‍
ഓട്ടത്തില്‍ ഒന്നാം സ്ഥാനം
പി അബ്ബാസ് ,യു പി സ്കൂള്‍
കുറുവ..........
No comments:
Post a Comment