Tuesday, March 26, 2013

ആത്മഹൂതി 
സൈഫു കണ്ണൂർ
______________________________________

നിർജീവമായ മിഴികൾ മുറ്റത്തെ ഒട്ടുമാവിൽ നട്ടു
ചാരുകസേരയിൽ ചടഞ്ഞിരിക്കുന്ന 
അച്ഛന്റെ നിശബ്ദതയ്ക്കും ...അമ്മയുടെ 
തടസ്സമില്ലാതോഴുകുന്ന മിഴികൾക്ക് കാരണവും 

മതിലിൽ സ്കെച്ച് പെന്സിലാൽ വരച്ച 
കപ്പലിന് മുകളിൽ ആരോ വന്നു പതിച്ച
കടലാസ്സു കഷണം ജപ്തി നോട്ടീസെന്ന
മരണക്കുറിപ്പാണെന്നും ...

ചലനമില്ലാത്ത അച്ഛന്റെ ദേഹത്ത്
പ്രജ്ഞ നഷ്ടമായ അബലയെ പോലെ ചാഞ്ഞ്.....
പൊട്ടിക്കരയുന്ന അമ്മയുടെ ശരീരം
മഞ്ഞുകാലത്തെന്നപോലെ വിറകൊള്ളുന്നതും

കണ്ണുകളടച്ചമ്മ അച്ഛന്റെ വായിലേക്ക്
തിരുകുന്ന ഒരുളച്ചോറിൽ ചിരിച്ചുചതിക്കുന്ന
ലോകത്തിലെ ..കപട ബന്ധങ്ങളോടുള്ള
പ്രതികാരമുന്ടെന്നും...

വച്ച്നീട്ടിയ ഒരുരുള വേണ്ടെന്നുചൊല്ലി
നിമിഷങ്ങൾക്കകം ഒരുവശത്തേക്ക്‌ ചെരിഞ്ഞ
അച്ഛന്റെ വായിലൂടെയും ..ഉയര്ന്നു താഴുന്ന
നെഞ്ചിൽ തടവി ഉമ്മറക്കോലായിൽ പിടയുന്ന
അമ്മയുടെ പ്രാണന്റെ പരവേശം കണ്ടു
സ്തംഭിച്ചു നില്കേണ്ടി വന്ന നേരത്താണ്

No comments:

Post a Comment