Wednesday, April 18, 2012

വഴിഞ്ഞോഴുകുന്ന 
വാത്സല്യം അമ്മ 
സ്നേഹത്തിന്‍ 
നിറകുടമായ മനാസ്സ്

കുറുമ്പ് കാട്ടുന്ന ബാല്യത്തില്‍
വടിയോങ്ങി കണ്ണുമിഴിച്ചു
അടുത്തേക്ക് വന്ന
അമ്മയെ പറ്റിക്കാന്‍
വളപ്പിലെ കാട് മറയാക്കിയപ്പോള്‍

ആ കണ്ണുകളിലെ വ്യാകുലത
മോനെന്നു വിളിക്കുമ്പോള്‍
ഇടറുന്ന കണ്ഡം നനക്കാന്‍
നെഞ്ച് തടവുന്ന
മാതൃത്വത്തിന്റെ വിങ്ങല്‍
............................
സ്തുതിക്കുന്നു ഞാനെന്‍
പെറ്റുമ്മയെ എന്റെ വിസര്‍ജ്യം
മടിയിലേന്തിയ മഹതിയെ
രാവുകള്‍ പലതും
എന്റെ ഉറക്കതിനായ്
കാവലിരുന്ന ത്യാഗത്തെ

മഴനനഞ്ഞ് കയറുമ്പോള്‍
മഴയെ പഴിക്കുന്ന സ്നേഹം
കാലു തട്ടി വേതനിച്ചാല്‍
മേശയെ വടിവെച്ചു
തല്ലുന്ന കാരുണ്യ സ്നേഹം

മറക്കാനെങ്ങനെ
കഴിയും ഈ ജീവിത
ദാതാവിനെ
കണ്ണില്‍ നിറയുന്ന
കണ്ണുനീര്‍ തുള്ളിപോലും
കൊതിക്കുന്നു വീണ്ടും
ആ നിറ പുഞ്ചിരിക്കായ്by saifukanur

No comments:

Post a Comment