Monday, April 9, 2012

സ്വപ്‌നങ്ങള്‍ നിറച്ചൊരു
ചോറ്റുപാത്രത്തില്‍ 
സത്യത്തിന്‍ വെയിലേറ്റു 
വളിച്ച ചോറും 

കാലമാം കരാളന്‍
തുള വീഴ്ത്തി പഴകിയ
പ്രാരാബ്ദ മാകും
എന്റെ മേല്കുപ്പായവും

കാണുന്നോരെല്ലാം
പരിഹസിചീടുന്നു
എന്തിനീ അര്‍ത്ഥമില്ലാ
പ്രവാസമെന്നുരയുന്നു

കേള്കുന്നോരെല്ലാം വിരല്‍
വെക്കുന്നു മൂക്കത്ത്
ആ വിരല്‍ പിന്നെ
തിരിയുന്നു യെന്‍ നെഞ്ചത്ത്

ചോദ്യ ശരങ്ങള്‍ ഒരുപാട്
നേരിടാന്‍ പ്രാപ്തനാക്കി
യെന്നെയെന്‍ ജീവിതം നേരിയ
വെതനയോടെയാണെങ്കിലും

പൂക്കുന്നു കയ്കുന്നു
സ്വപ്നമാം കായകള്‍
കൈയെത്തി പറിക്കുമ്പോള്‍
ശൂന്യത മാത്രം ....ശൂന്യത മാത്രം by saifukannur

No comments:

Post a Comment