Sunday, April 8, 2012


ചായം തേച്ച പൊയ്മുഖങ്ങള്‍ ചുറ്റും
ചാമുണ്ടിയെ പോല്‍ ഉറഞ്ഞിടുന്നു
കോപാഗ്നി പകരുമാ കണ്ണുകള്‍ കണ്ട്
ഭയവിഹ്വലതയോടെ പതറിരിടുന്നു
നേരെന്ന നന്മയെ തിരഞ്ഞുഞാനെങ്കിലും
നെര്‍വഴിയെങ്ങും തെളിഞ്ഞതില്ല
പരസ്പരം പോര്‍വിളിക്കുന്ന ലോകത്ത്
സ്നേഹപ്രതീകമാം അവതാരമെവിടെ
ഇന്നില്ല യിന്നില്ല നന്മയും നേരും
.....
ഞാനെന്ന ഭാവവും സ്വാര്‍ഥതയും
നമ്മുടെ നാരായ വേര് പിഴുതെറിയും
സ്നേഹപ്രതീകാം പൂക്കളും പുഴകളും
കാലനെ പോല്‍ നാം നശിപ്പിചിടുന്നു
കാലമേ മാപ്പ് ഞാനും പിരന്നതീ
കാട്ട് നീതി തന്‍ വിളനിലത്തില്‍by saifukannur

No comments:

Post a Comment