Friday, October 12, 2012

സ്മാരകം 
സൈഫു കണ്ണൂര്‍ 
_________________
നിന്‍റെ ഓര്‍മ്മകള്‍ കുഴിച്ചിട്ട 
ഖബറിടത്തിനു മുകളില്‍ 
ഒരു സ്മാരകം പണിയണം 
കറുത്ത മാര്‍ബിള്‍ പതിച്ച ഒന്ന് 

പ്രണയാരാധകര്‍ക്ക് 
പ്രിയമുള്ള താജ്മഹല്‍ പോലൊന്ന് 

നിരാശയുടെ പടുകുഴിയില്‍ 
എടുത്തെറിയപ്പെട്ട 
പ്രണയ വിരഹികള്‍ക്കൊരു 
ആശ്വാസ മേകാന്‍ 
ഫക്കീറായി കുടിയിരുന്നു 
കാലംക്കഴിക്കാനൊരു തണല്‍ 

പാടിപ്പുകഴ്തപ്പെടാത്ത 
പ്രണയ നൈരാശ്യത്തിന്‍
നിരാളിപ്പിടുത്തത്താല്‍ 
മനമുടഞ്ഞു മരണത്തെ പുല്‍കാന്‍ 
കൊതിക്കുന്നവര്‍ക്കായൊരു 
അവാസകേന്ത്രം

അവര്‍ക്കാശ്വാസത്തിന്റെ 
രണ്ടുപിടി മണ്ണുവാരിയിടാന്‍
തന്‍റെ ദുഃഖം നിസ്സാരമെന്നവര്‍ക്ക് 
തോന്നാന്‍ ... ഞാനാക്കുഴിമാടം 
അടക്കാതെയിരിക്കാം 

വിരഹം പേറുന്ന മനസ്സുമായ് 
ദേശാടന പക്ഷികളെപ്പോല്‍ അവര്‍ 
പറന്നുവന്നോഴുക്കുന്ന കണ്ണീരുകൊണ്ട് 
സ്കാരകത്തിനു മുന്നിലൊരു
നീര്‍തടാകവും തീര്‍ക്കണം 

അങ്ങനെ തിരിച്ചു പറക്കുന്ന 
അവര്‍ ലോകത്തോട്‌ പറയട്ടെ 
നിന്‍റെ പ്രേമനാടകത്തിന്റെ 
നെറികെട്ട തിരക്കഥ ............

No comments:

Post a Comment