Friday, October 12, 2012

ആഗ്രഹം 
സൈഫു കണ്ണൂര്‍ 
___________________
സ്നേഹ മഴയേറ്റ്
ഈറനണിഞ്ഞ മനസ്സില്‍ 
ഇറ്റിറ്റു വീഴുന്നു 
നീര്‍ തുള്ളികളായ്.... 
മഴയേറ്റ്വാങ്ങിയ 
ഇലശിഘരത്തിലെന്ന പോല്‍

വിരഹത്തിന്‍ ഇരുണ്ട 
കാര്‍മേഘം പെയ്തൊഴിഞ്ഞു 
സംതുപ്തിയുടെ തെളിഞ്ഞ 
മാനം പോലെ മനസ്സ് 

ഇനിവേണം ജീവിതമെന്ന 
പാടത്ത് വിത്തുപാകാന്‍ 
ആഗ്രഹത്തിന്റെ വളമിട്ടു 
വളര്‍ത്തി.. കൊയ്തെടുക്കാന്‍

No comments:

Post a Comment