Tuesday, October 9, 2012

ചങ്ങല 
സൈഫു കണ്ണൂര്‍ 
___________________
എന്നെ ബന്ധനസ്തനാക്കിയ 
ചങ്ങലക്കണ്ണിയുരഞ്ഞ്‌
പോട്ടിപ്പഴുത്ത വ്രണം
വേദനയല്ലെനിക്കെകുന്നത്

ഏകാന്തതയുടെ
വനവാസത്തില്‍
താലോലിച്ചു തടവി
ഇന്നലേകളെ അയവിറക്കാനും

നിന്റെ ഒര്മകളെപ്പോഴെങ്കിലും
സ്വപ്നസന്തോഷത്തിലേക്ക്
മനസ്സിനെയാനയിക്കുമ്പോള്‍
നുള്ളിനോവിച്ചുയാഥാര്‍ത്യത്തിലേക്ക്
തിരിച്ചെത്താനും

ഇന്നലെകളിലെ ദുഷ്ടചിന്തകള്‍
പഴുത്തോലിച്ച് ചലമായ്‌
ഒലിച്ചിറങ്ങുന്ന കാഴ്ചകണ്ട്
ഭ്രാന്തമായ് അട്ടഹാസം മുഴക്കി
പ്രതിദ്വനിക്കുന്ന ശബ്ദത്തില്‍
മനംകുളിര്തുറങ്ങാനും .......

ഈ ഭ്രാന്തിനോ സന്തതസഹചാരിയും

No comments:

Post a Comment