Tuesday, October 9, 2012

നീതി 
സൈഫു കണ്ണൂര്‍ 
________________________-
കണ്ണീരും വേദനയുമായി 
വ്യഥമൂടിയ മനസ്സുമായി 
കാലം കടന്നുപോയി
പാടുകള്‍വീഴ്ത്തി മുഷിഞ്ഞ
ആരാധനാലയത്തിന്‍ കറുത്ത
ഇടനാഴിയിലൂടെ
ദൈവത്തെ കണ്ടപ്പോഴും
പാപികള്‍ കുരിശില്‍
തറച്ചു മുന്നില്‍ മുട്ടിപ്പായി
പ്രാര്‍ഥനയില്‍ ....

ഊഹാഭോഹത്താല്‍
ബന്ധനസ്തമായ കൈകള്‍
വീശി നെഞ്ചുവിരിച്ചു
നടക്കാനുതകുമെന്നു
കരുതിയ നീതിദേവതയുടെ
കണ്ണും കുന്തീദേവിയുടെത് ...

അവസാന മാര്‍ഗമായി
പൊട്ടിക്കരഞ്ഞും നെന്ചത്തടിച്ചും
പച്ചമൂടിയ ഖബറിനുമേല്‍
വച്ച ശിരസ്സുയര്തിയപ്പോള്‍
പ്രീതിപ്പെടുത്താന്‍ നിര്‍ബന്ധമാനുപോള്‍
ബത്തിയും വെള്ളത്തുണിയും.....

പിന്നെ എന്നോളംവരുന്ന നീര്ച്ചപ്പെട്ടിയും ......

No comments:

Post a Comment