വികസനം
സൈഫു കണ്ണൂര്‍
__________________
എന്റെ കീശ മാത്രം
വികസിച്ചാല്‍ മതി ..
സൈഫു കണ്ണൂര്‍
__________________
എന്റെ കീശ മാത്രം
വികസിച്ചാല്‍ മതി ..
എന്റെ വീടിനു മുറ്റത്ത് മാത്രം
വിലപിടിച്ച കാറ് മതി ..
എന്റെ ജീവിതം മുഴുവന്‍
പ്രവാസത്തിന്റെ
പരിവേത്തനങ്ങള്‍ പറഞ്ഞു
കരയും എന്നാലും .
വീടിനു മുറ്റത്ത് ഒരു വികസനം
ഹും ....അതും നമ്മന്റെ ആള്
വിഭാവനം ചെയ്തത് ..അയ്യോ
വേണ്ടേ വേണ്ടാ ..ചിലപ്പോള്‍
എക്സ്പ്രസ് ഹൈവേയും വേണ്ട
അമ്പതു സെന്റ്ടു വയല്‍
ജെ സീ ബീ വെച്ച് നികത്തി ആശയാല്‍ പണിത
മണിമാളികയുടെ മതില് കഷ്ണം പോയാലോ ?
കുത്തക മുതലാളിമാരുടെ
ഹൈപ്പെര്‍ മാര്‍ക്കറ്റോ..ങ്ങേഹെ
ടൌണില്‍ നിയമം കാറ്റില്‍ പറത്തി
വിദേശചക്രം ഉദ്യോഗസ്ഥന്റെ
കണ്ണിനെരിഞ്ഞു പുറംപോക്കിലെടുത്ത
സൂപ്പെര്‍ മാര്‍ക്കെട്ടിന്റെ വരുമാനം കുറഞ്ഞാലോ ?
എന്റെ കുട്ടിയെ അയക്കാവുന്ന ദൂരത്തില്‍
കഴിയാവുന്ന കാശുമുടക്കി ..അതും
മാതൃ ഭാഷ പറഞ്ഞാല്‍ മൊട്ടയടിക്കുന്ന സ്കൂളില്‍
തന്നെ ഞാനയക്കും എന്നാലും ..ഇവിടെ വേണ്ടാ
മലയാലം കൊരച്ചു കൊരച്ചു മാത്രം പോലും
പരായനരില്ലാന്നു അഭിമാനത്തോടെ പറയണം എനിക്ക്
എന്നാലും വേണ്ട ഇവിടെ ..ഒക്കെ ഞമ്മന്റെ ആളാ
എന്നിട്ടെനിക്ക് മുഖപുസ്തകതിലൂടെ
എന്റെ നാടിന്റെ ഭംഗിയും
വയലേലകളുടെ ഗുണവും ഗൃഹാതുര
സ്മരണകള്‍ കവിതയായ് പാടി
ഇല്ലാത്ത നാട്ടുസ്നേഹം കാണിച്ചു
കൊറച്ച് നമ്മന്റെ ആളുകളെ ചീത്ത പറയണം
ഒന്നും കിട്ടരുത് നാട്ടിലുള്ള പരിഷകള്‍ക്ക്
എന്റെ വീട്ടിലേക്കു ഞാന്‍ കൊണ്ടെരും
ഗള്‍ഫീന്ന് ..യൂസുഫലിയുടെ
ഹൈപ്പര്‍ പാര്‍ക്കട്ടീന്നു ..യ്യോ
അതും നമ്മന്റെ അളാണല്ലോ?
വിലപിടിച്ച കാറ് മതി ..
എന്റെ ജീവിതം മുഴുവന്‍
പ്രവാസത്തിന്റെ
പരിവേത്തനങ്ങള്‍ പറഞ്ഞു
കരയും എന്നാലും .
വീടിനു മുറ്റത്ത് ഒരു വികസനം
ഹും ....അതും നമ്മന്റെ ആള്
വിഭാവനം ചെയ്തത് ..അയ്യോ
വേണ്ടേ വേണ്ടാ ..ചിലപ്പോള്‍
എക്സ്പ്രസ് ഹൈവേയും വേണ്ട
അമ്പതു സെന്റ്ടു വയല്‍
ജെ സീ ബീ വെച്ച് നികത്തി ആശയാല്‍ പണിത
മണിമാളികയുടെ മതില് കഷ്ണം പോയാലോ ?
കുത്തക മുതലാളിമാരുടെ
ഹൈപ്പെര്‍ മാര്‍ക്കറ്റോ..ങ്ങേഹെ
ടൌണില്‍ നിയമം കാറ്റില്‍ പറത്തി
വിദേശചക്രം ഉദ്യോഗസ്ഥന്റെ
കണ്ണിനെരിഞ്ഞു പുറംപോക്കിലെടുത്ത
സൂപ്പെര്‍ മാര്‍ക്കെട്ടിന്റെ വരുമാനം കുറഞ്ഞാലോ ?
എന്റെ കുട്ടിയെ അയക്കാവുന്ന ദൂരത്തില്‍
കഴിയാവുന്ന കാശുമുടക്കി ..അതും
മാതൃ ഭാഷ പറഞ്ഞാല്‍ മൊട്ടയടിക്കുന്ന സ്കൂളില്‍
തന്നെ ഞാനയക്കും എന്നാലും ..ഇവിടെ വേണ്ടാ
മലയാലം കൊരച്ചു കൊരച്ചു മാത്രം പോലും
പരായനരില്ലാന്നു അഭിമാനത്തോടെ പറയണം എനിക്ക്
എന്നാലും വേണ്ട ഇവിടെ ..ഒക്കെ ഞമ്മന്റെ ആളാ
എന്നിട്ടെനിക്ക് മുഖപുസ്തകതിലൂടെ
എന്റെ നാടിന്റെ ഭംഗിയും
വയലേലകളുടെ ഗുണവും ഗൃഹാതുര
സ്മരണകള്‍ കവിതയായ് പാടി
ഇല്ലാത്ത നാട്ടുസ്നേഹം കാണിച്ചു
കൊറച്ച് നമ്മന്റെ ആളുകളെ ചീത്ത പറയണം
ഒന്നും കിട്ടരുത് നാട്ടിലുള്ള പരിഷകള്‍ക്ക്
എന്റെ വീട്ടിലേക്കു ഞാന്‍ കൊണ്ടെരും
ഗള്‍ഫീന്ന് ..യൂസുഫലിയുടെ
ഹൈപ്പര്‍ പാര്‍ക്കട്ടീന്നു ..യ്യോ
അതും നമ്മന്റെ അളാണല്ലോ?
No comments:
Post a Comment