അനാഥന്‍
സൈഫു കണ്ണൂര്‍
______________________
ഞാനിരിക്കുന്നു നഗരത്തിന്റെ
ഒരുകോണില്‍ അനാഥന്റെ
ഭിക്ഷാ പാത്രം നീട്ടി വെയിലേറ്റു
തമ്മിലോട്ടിയ ബലൂണ്‍ പോലുള്ള
വയറുമായി ..നനഞ്ഞ കണ്ണാല്‍
അതിവേഗം നീങ്ങുന്ന ലോകത്തെ നോക്കി
സമയമില്ലവര്‍ക്കാര്‍ക്കും
തലങ്ങും വിലങ്ങും നെട്ടോട്ടം
അതിനിടയിലെവിടെ കാരുണ്യം
മറ്റൊന്നുമില്ല ലക്‌ഷ്യമല്ലാതെ
വീതിച്ചുകൊടുത്ത എന്റെ
സാമ്രാജ്യവും നേടുവാന്‍ ഞാനുമോടി
കിതപ്പില്ലാതെ ദൂരമൊരുപാട്
വെട്ടിപ്പിടിച്ചു ഇതേ ചിന്തയില്‍
ഒടുവിലോരുനാള്‍ പുത്തെന്‍തുണി
നാലായ് പിളര്‍ക്കും ലാഘവത്തോടെ
ജന്മമേകിയ രാക്ഷസര്‍ നാല് വശത്തും
നിന്ന് വലിച്ചുകീറി തറവാടെന്ന സ്വപ്നത്തെ
മനുഷ്യ ജന്മത്തെ പിളര്‍ന്നു ഭാഗം വെക്കാന്‍
കഴിയില്ലെന്നവര്‍ .ഒരാള്‍ക്കൊരാള്‍ക്ക്
വേണ്ടെന്നു ചൊല്ലിയവര്‍ തെരുവുല്‍
വലിച്ചെറിഞ്ഞു പഴംതുണി പോലെ
കടിപിടികൂടി സല്‍പ്പേര്കളഞ്ഞ
തീരുവ് നായ്ക്കള്‍ ഇന്നെനിക്ക് കൂട്ട്
ഇരുകാലി മൃഗതെക്കാള്‍ ..സ്നേഹിക്കുന്നിവര്‍
ഭക്ഷണ പാത്രത്തില്‍ കൈയിട്ട് വരാതെ
സൈഫു കണ്ണൂര്‍
______________________
ഞാനിരിക്കുന്നു നഗരത്തിന്റെ
ഒരുകോണില്‍ അനാഥന്റെ
ഭിക്ഷാ പാത്രം നീട്ടി വെയിലേറ്റു
തമ്മിലോട്ടിയ ബലൂണ്‍ പോലുള്ള
വയറുമായി ..നനഞ്ഞ കണ്ണാല്‍
അതിവേഗം നീങ്ങുന്ന ലോകത്തെ നോക്കി
സമയമില്ലവര്‍ക്കാര്‍ക്കും
തലങ്ങും വിലങ്ങും നെട്ടോട്ടം
അതിനിടയിലെവിടെ കാരുണ്യം
മറ്റൊന്നുമില്ല ലക്‌ഷ്യമല്ലാതെ
വീതിച്ചുകൊടുത്ത എന്റെ
സാമ്രാജ്യവും നേടുവാന്‍ ഞാനുമോടി
കിതപ്പില്ലാതെ ദൂരമൊരുപാട്
വെട്ടിപ്പിടിച്ചു ഇതേ ചിന്തയില്‍
ഒടുവിലോരുനാള്‍ പുത്തെന്‍തുണി
നാലായ് പിളര്‍ക്കും ലാഘവത്തോടെ
ജന്മമേകിയ രാക്ഷസര്‍ നാല് വശത്തും
നിന്ന് വലിച്ചുകീറി തറവാടെന്ന സ്വപ്നത്തെ
മനുഷ്യ ജന്മത്തെ പിളര്‍ന്നു ഭാഗം വെക്കാന്‍
കഴിയില്ലെന്നവര്‍ .ഒരാള്‍ക്കൊരാള്‍ക്ക്
വേണ്ടെന്നു ചൊല്ലിയവര്‍ തെരുവുല്‍
വലിച്ചെറിഞ്ഞു പഴംതുണി പോലെ
കടിപിടികൂടി സല്‍പ്പേര്കളഞ്ഞ
തീരുവ് നായ്ക്കള്‍ ഇന്നെനിക്ക് കൂട്ട്
ഇരുകാലി മൃഗതെക്കാള്‍ ..സ്നേഹിക്കുന്നിവര്‍
ഭക്ഷണ പാത്രത്തില്‍ കൈയിട്ട് വരാതെ
No comments:
Post a Comment