മഴയോര്‍മ്മകള്‍
സൈഫു കണ്ണൂര്‍
___________________________
മറവിയുടെ
ചതുപ്പിലമര്‍ന്ന
ഓര്‍മ്മകളാണ്
മഴവന്നു തട്ടിയുണര്‍ത്തിയത്
മണ്ണ് മൂടിക്കിടന്ന
മനസ്സിന്റെ പ്രതലത്തിലിറ്റിറ്റി ..
വീണ മഴ മറവിയില്‍ നിന്നും
ഓര്‍മകളെ നനച്ചെടുക്കുന്നുണ്ട്
തെളിഞ്ഞു വരുന്നുന്ടെന്റെ
ഗുണന ചിഹ്നമുള്ള ട്രൌസറും
പാതിനനഞ്ഞ സ്ലൈറ്റും
ശ്രീമതി ടീച്ചറുടെ പുളിവടിയും
മഷിത്തണ്ട് പൊട്ടിച്ച
മഴവെള്ളം നനച്ച പാറയും
ദാസേട്ടന്റെ പീടികയിലെ
നിറമുള്ള മിഠായികുപ്പികളും
ഉണ്ട് ഉണ്ട് നീയുമുണ്ട്..
നിന്ന് ചിരിക്കുന്നുണ്ട് ...
വെള്ളരിപ്പല്ലില്‍ ചവച്ച മിഠായിയുടെ
ചുവന്ന കഷ്ണവുമുണ്ട്
എന്തേ ഈ മഴയിങ്ങനെ
പിന്നെയും പതിഞ്ഞുപയ്തെ ന്‍റെ
തരളഹൃദയത്തെ ഓര്‍മ്മതന്‍
തണുപ്പിനാല്‍ മൂടുന്നു
സൈഫു കണ്ണൂര്‍
___________________________
മറവിയുടെ
ചതുപ്പിലമര്‍ന്ന
ഓര്‍മ്മകളാണ്
മഴവന്നു തട്ടിയുണര്‍ത്തിയത്
മണ്ണ് മൂടിക്കിടന്ന
മനസ്സിന്റെ പ്രതലത്തിലിറ്റിറ്റി ..
വീണ മഴ മറവിയില്‍ നിന്നും
ഓര്‍മകളെ നനച്ചെടുക്കുന്നുണ്ട്
തെളിഞ്ഞു വരുന്നുന്ടെന്റെ
ഗുണന ചിഹ്നമുള്ള ട്രൌസറും
പാതിനനഞ്ഞ സ്ലൈറ്റും
ശ്രീമതി ടീച്ചറുടെ പുളിവടിയും
മഷിത്തണ്ട് പൊട്ടിച്ച
മഴവെള്ളം നനച്ച പാറയും
ദാസേട്ടന്റെ പീടികയിലെ
നിറമുള്ള മിഠായികുപ്പികളും
ഉണ്ട് ഉണ്ട് നീയുമുണ്ട്..
നിന്ന് ചിരിക്കുന്നുണ്ട് ...
വെള്ളരിപ്പല്ലില്‍ ചവച്ച മിഠായിയുടെ
ചുവന്ന കഷ്ണവുമുണ്ട്
എന്തേ ഈ മഴയിങ്ങനെ
പിന്നെയും പതിഞ്ഞുപയ്തെ ന്‍റെ
തരളഹൃദയത്തെ ഓര്‍മ്മതന്‍
തണുപ്പിനാല്‍ മൂടുന്നു
No comments:
Post a Comment