Friday, October 12, 2012

ഭ്രമം 
സൈഫു കണ്ണൂര്‍ 
___________________
തംബുരു പൊട്ടിയ വീണപോലെ 
നീയില്ലാതെന്‍ ജീവിതം സഖീ 
ഓര്‍മയുടെ ആഴങ്ങളില്‍നിന്നും 
ഹൈഡ്രജന്‍ ബലൂണ്‍ പോലെ 
പൊങ്ങിവരുന്നു നീതന്ന ഓര്‍മ്മകള്‍ 

നിന്‍ കണ്ണുകളിലെ 
നീലത്തടാകത്തില്‍വിരിയും 
സ്നേഹത്തിന്‍ ഓര്‍ക്കിഡ്പ്പൂക്കള്‍
മനസ്സില്‍ പന്തലോരുക്കുന്നു 

കാണുന്നമുഖങ്ങളില്‍
നീയാണ് ദര്‍ശനം 
സിന്തോള്‍ സോപ്പെനിക്ക് 
പ്രീയപ്പെട്ടതാക്കിയത് 
സ്നാനം കഴിഞ്ഞ നിന്റെ സന്ധ്യകള്‍

ഇനിവയ്യ പതപോങ്ങും 
മനസ്സുമറയ്ക്കാനെനിക്ക്
കനിവേകൂപ്രിയെ കാത്തിരിപ്പൂ 
ഞാന്‍ സ്നേഹകൊട്ടാര വാതിലില്‍

No comments:

Post a Comment