Friday, October 12, 2012

കവിതയുടെ ജനനം 
സൈഫു കണ്ണൂര്‍ 
_____________________________
കല്കിടങ്ങിനു ചാര്‍ന്നു നിന്നപ്പോഴാ 
മിന്നായംപോലെ അവള്‍ ..പേരെന്താ ?
പണ്ടാരം താഴെ ചാടിയപ്പോ വാക്ക് 
തോന്ടയിലുടക്കി .പുറത്തു വന്നില്ല 

ആഴ്ചകളായി കാണാപ്പാഠം പഠിച്ചു 
നടക്കുന്നു ഒരേയൊരു ചോദ്യം പേരെന്താ 
അതും പറയാന്‍ കഴിയാത്ത നീയൊക്കെ ....
എന്ന് പുച്ഛത്തോടെ ഉറ്റമിത്രം 

അവളാണേല്‍ ഗാരെജിലെ പപ്പേട്ടന്‍ 
മുള്ളാന്‍നിക്കുന്നത് കണ്ടു 
കിലുങ്ങി ചിരിക്കുന്ന കുമാരിമാരെപ്പോലെ 
ആടികുഴഞ്ഞു കിക്കിണി കിണി 
ചിരിച്ചുനടന്നു നീങ്ങി ..പണ്ടാരം 

ഒപ്പം ബോഡീ ഗാര്‍ഡു ആരുമില്ലെന്കില്‍ 
ഇനിനാളെയെ പറ്റൂ കാണാന്‍ ..
ഇനിയിപ്പോ രാത്രി തള്ളിനീക്കണമെങ്കില്‍ 
മഴ പുഴ കടല്‍ ഇത്യാതി സാധനം 
മിശ്രിതമാക്കി ഉദാഹരിച്ചൊരു പ്രേമകവിത 
അത് തന്നെ ശരണം ..ഇങ്ങനെയായിരുക്കും 
അല്ലെ കവിതയുടെ ജനനം ..ആവോ ..

No comments:

Post a Comment