Friday, October 12, 2012

ഓര്‍മ്മകള്‍ 
സൈഫു കണ്ണൂര്‍ 
________________
മരിച്ചു വീണ സ്വപ്‌നങ്ങള്‍ 
വെള്ള പൊതിഞ്ഞു പട്ടടയിലേക്ക് 
എടുക്കുകയല്ലാതെ മനസ്സിന്റെ 
നടുമുറ്റത്ത് കിടത്തി 
നിലവിളിചിട്ടെന്തു കാര്യം 

ഓര്‍മകളുടെ കബറിടം 
മണ്ണിട്ട്‌ മൂടി തിരിച്ചു നടക്കുക 
അടയാളതിനായ് ഒരു ചുള്ളികമ്പോ 
മീസാന്‍ കല്ലോ വെക്കാതെ 

വിദൂര ജീവിതത്തില്‍ പോലും 
ഓര്‍മയുടെ ഒരു ചീളുപോലും
മനസ്സിനെ നോവിക്കാന്‍ 
അനുവദിക്കാത്തതരം

ഇല്ലായെങ്കില്‍ വേര്‍പാടിന്റെ 
വേദനതിന്നു കരുവാളിച്ച മുഖത്ത് 
മ്ലാനമായ പുഞ്ചിരി വരുത്തി 
യാന്ത്രീകമായ ജീവിതത്തിനു 
വിധേയമാവേണ്ടി വരും

No comments:

Post a Comment