മാതാവ്
സൈഫു കണ്ണൂര്‍
_________________
ഇന്നലേകളിലെ
മൂന്നുകല്‍ അടുപ്പില്‍ വെച്ച
മണ്പാത്രത്തില്‍
ഉമ്മയുടെ കണ്ണുനീര്‍
കലര്‍ന്ന തിളച്ച വെള്ളം
മാത്രമായിരുന്നു ..
ചാണകത്തറയില്‍ വച്ച
ചെമ്പ് പാത്രത്തില്‍ മഴത്തുള്ളിയുടെ
ദ്രുതതാളം കുഞ്ഞു വയറിന്റെ
വിശപ്പിനു തരാട്ടായിരുന്നു...
തളര്‍ന്നു മയങ്ങുന്ന
പൈതലിന്‍ മുഖത്ത്
കണ്ണീരുണങ്ങി ചുളുങ്ങിയ
പരുപരുത്ത ചുണ്ടുകളുടെ
മാര്‍ദവമുള്ള ചുംബനം
കുറ്റിരോമങ്ങള്‍ നരച്ച
വാര്‍ദ്ധക്യത്തിലും
വാത്സല്യത്തിന്റെ മധുരം ...
അന്നം ശുഷ്ക്കിച്ച
വെള്ളകഞ്ഞിയുടെ രുചി
ഉമ്മയുടെ ഓര്‍മകളുടെ
ശോഭയാത്രയായ് മാറുന്നു
സൈഫു കണ്ണൂര്‍
_________________
ഇന്നലേകളിലെ
മൂന്നുകല്‍ അടുപ്പില്‍ വെച്ച
മണ്പാത്രത്തില്‍
ഉമ്മയുടെ കണ്ണുനീര്‍
കലര്‍ന്ന തിളച്ച വെള്ളം
മാത്രമായിരുന്നു ..
ചാണകത്തറയില്‍ വച്ച
ചെമ്പ് പാത്രത്തില്‍ മഴത്തുള്ളിയുടെ
ദ്രുതതാളം കുഞ്ഞു വയറിന്റെ
വിശപ്പിനു തരാട്ടായിരുന്നു...
തളര്‍ന്നു മയങ്ങുന്ന
പൈതലിന്‍ മുഖത്ത്
കണ്ണീരുണങ്ങി ചുളുങ്ങിയ
പരുപരുത്ത ചുണ്ടുകളുടെ
മാര്‍ദവമുള്ള ചുംബനം
കുറ്റിരോമങ്ങള്‍ നരച്ച
വാര്‍ദ്ധക്യത്തിലും
വാത്സല്യത്തിന്റെ മധുരം ...
അന്നം ശുഷ്ക്കിച്ച
വെള്ളകഞ്ഞിയുടെ രുചി
ഉമ്മയുടെ ഓര്‍മകളുടെ
ശോഭയാത്രയായ് മാറുന്നു
No comments:
Post a Comment