ഓര്‍മ്മമുല്ല
സൈഫു കണ്ണൂര്‍
_____________________________
ഓരോ ദര്‍ശനങ്ങളിലും
എന്നിലേക്ക് നീ പകര്‍ന്ന
പ്രതീക്ഷയുടെ വെളിച്ചമാണ്
എന്‍റെ ജീവനില്‍ പ്രകാശം പരത്തിയത്
കണ്ണിലൂടെ തലച്ചോറിലൂടെ
ഞരമ്പിലൂടെ രക്തത്തിലൂടെ
കരലൂടെ ഹൃദയത്തിലൂടെ
ആത്മാവിലേക്ക് പകര്‍ന്ന വെളിച്ചം
ആ വൈദ്യുത് പ്രവാഹത്തിന്റെ
അരിച്ചിറങ്ങുന്ന തരിപ്പിലാണ്
നിന്‍റെ പേരിന്‍റെ താളത്തിലിന്നും
ഹൃദയമിടിക്കുന്നത്
അന്തരാത്മാവില്‍ നീ വിതറിയിട്ട
ഓര്‍മ്മമുല്ലയുടെ സുഗന്ധം
നാസാഗ്രത്തില്‍ ഓരോ നിമിഷത്തിലും
ചിന്തയെ തട്ടിയുണര്‍ത്തി വന്നു പോകുന്നു
താഴിട്ട ഓര്‍മ്മപ്പെട്ടിയില്‍
നിറംകെട്ടുപോകാതെ
മടക്കി വെച്ചിട്ടുണ്ട് ഇഷ്ടമെന്ന് മുദ്ര ചാര്‍ത്തി
നീ തന്ന കൊച്ച് ഉറുമാല്‍
സൈഫു കണ്ണൂര്‍
_____________________________
ഓരോ ദര്‍ശനങ്ങളിലും
എന്നിലേക്ക് നീ പകര്‍ന്ന
പ്രതീക്ഷയുടെ വെളിച്ചമാണ്
എന്‍റെ ജീവനില്‍ പ്രകാശം പരത്തിയത്
കണ്ണിലൂടെ തലച്ചോറിലൂടെ
ഞരമ്പിലൂടെ രക്തത്തിലൂടെ
കരലൂടെ ഹൃദയത്തിലൂടെ
ആത്മാവിലേക്ക് പകര്‍ന്ന വെളിച്ചം
ആ വൈദ്യുത് പ്രവാഹത്തിന്റെ
അരിച്ചിറങ്ങുന്ന തരിപ്പിലാണ്
നിന്‍റെ പേരിന്‍റെ താളത്തിലിന്നും
ഹൃദയമിടിക്കുന്നത്
അന്തരാത്മാവില്‍ നീ വിതറിയിട്ട
ഓര്‍മ്മമുല്ലയുടെ സുഗന്ധം
നാസാഗ്രത്തില്‍ ഓരോ നിമിഷത്തിലും
ചിന്തയെ തട്ടിയുണര്‍ത്തി വന്നു പോകുന്നു
താഴിട്ട ഓര്‍മ്മപ്പെട്ടിയില്‍
നിറംകെട്ടുപോകാതെ
മടക്കി വെച്ചിട്ടുണ്ട് ഇഷ്ടമെന്ന് മുദ്ര ചാര്‍ത്തി
നീ തന്ന കൊച്ച് ഉറുമാല്‍
No comments:
Post a Comment