Thursday, February 28, 2013

വഴി 
സൈഫു കണ്ണൂര്‍ 
_________________________
നീണ്ടു പരന്നു ചതുപ്പ്നിറഞ്ഞവയല്‍ ..
കുറുകെ തെങ്ങുകഷ്ണം വെച്ച് നടപ്പാലം തീര്‍ത്ത 
കുഞ്ഞു കൈതോട് ..ഇരുവശവും 
മൂര്‍ച്ചയുള്ള മുള്ളുകളുള്ള കൈതക്കാട് 

തൊട്ടാവാടിയും ചേമ്പിലയും
പൂച്ചവാലും നിറഞ്ഞ വഴിയിലൂടെ വേണം 
സന്ധ്യാനേരത്ത് ഇഴജന്തുക്കളെ ഭയന്ന്
ഒന്ന് കാണാനുള്ള മനസ്സിന്റെ ഉല്‍ക്കടമായ
ആശയ്ക്ക് ശമനമുണ്ടാക്കാന്‍

തന്‍റെ പ്രണയനഷ്ടതിന്റെ വിരഹവിചാരങ്ങള്‍
തൊണ്ടയറിഞ്ഞു പാടുന്നുണ്ട്
നാട്ടിലെപ്രിയകുടിയന്‍രമേശന്‍ അങ്ങകലെ
റാക്ക്ഷാപ്പിന്റെ അരണ്ട വെളിച്ചത്തെസാക്ഷിയാക്കി

ജനാലയിലൂടെ പുറത്തേക്ക് പരക്കുന്ന
വെളിച്ചത്തെ തടഞ്ഞു നില്‍ക്കുന്ന
നിന്‍റെ നിഴല്ഞ്ഞാന്‍ കണ്ടതും
കൊട്ടിക്കയറ്ന്ന തായമ്പക താളം നെഞ്ചില്‍

വിരലുകളാല്‍ തഴുകുന്ന കാര്‍ക്കൂന്തലില്‌ നിന്നും
വാസനസോപ്പിന്റെ നറുമണം
കാറ്റിനെപുണര്‍ന്നെന്റെ ശ്വസനനാളത്തിലൂടെ
മസ്തിഷ്കത്തെ മത്തു പിടിപ്പിക്കുന്നു

ഒരറ്റ നിമിഷംകൊണ്ടെല്ലാം നശിപ്പിച്ചില്ലേ
ഒരറ്റ ഓട്ടം ഒറ്റ ചാട്ടം ..കൈതോടിലെ പായലും
കറുത്ത ചെളിയും മൂക്കിലൂടെയും വായിലൂടെയും .....
കെട്ടിയിട്ടു കൊടായിരുന്നോ നിനക്ക് ? നശിച്ച പട്ടി ...

No comments:

Post a Comment