ഏകാന്തം
സൈഫു കണ്ണൂര്‍
________________________
നിലാവുള്ള നിശകളില്‍
നക്ഷത്രങ്ങളെ പൂക്കളെന്ന പോലെ
വിതറിയിട്ട്കാറ്റിളക്കത്തില്‍
നൃത്തം ചെയ്യിക്കുന്ന പുഴക്കരയില്‍ ..
തനിച്ചായ രാവുകളില്‍
വിദ്വേഷത്തിന്റെയും വിരഹത്തിന്റെയും
തീച്ചുളയില്‍ കരിച്ച നിന്‍റെ
ഓര്‍മകളുടെ ചിതാഭസ്മം ഒഴിക്കാനും
മോക്ഷം കിട്ടാതലയുന്ന മനസ്സിന്
ജിജ്ഞാസയുടെ ദിനങ്ങളില്‍നിന്നൊരു
നിത്യ മോചനത്തിനും ..കണ്ണിനെ കൈയോഴിഞ്ഞ
ഉറക്കത്തെ ആലിംഗനം ചെയ്യാനും
രാപ്പകലിന്റെ വരവ് പോക്കരിയാതെ
എന്‍റെ മനസ്സുപോലെ
ചലനമില്ലാതെ നിശബ്ദം നില്‍കുന്ന
ഈ പുഴക്കരയില്‍ ഞാനിന്നും പോയി
തിരിച്ചു പോന്നു ...
സൈഫു കണ്ണൂര്‍
________________________
നിലാവുള്ള നിശകളില്‍
നക്ഷത്രങ്ങളെ പൂക്കളെന്ന പോലെ
വിതറിയിട്ട്കാറ്റിളക്കത്തില്‍
നൃത്തം ചെയ്യിക്കുന്ന പുഴക്കരയില്‍ ..
തനിച്ചായ രാവുകളില്‍
വിദ്വേഷത്തിന്റെയും വിരഹത്തിന്റെയും
തീച്ചുളയില്‍ കരിച്ച നിന്‍റെ
ഓര്‍മകളുടെ ചിതാഭസ്മം ഒഴിക്കാനും
മോക്ഷം കിട്ടാതലയുന്ന മനസ്സിന്
ജിജ്ഞാസയുടെ ദിനങ്ങളില്‍നിന്നൊരു
നിത്യ മോചനത്തിനും ..കണ്ണിനെ കൈയോഴിഞ്ഞ
ഉറക്കത്തെ ആലിംഗനം ചെയ്യാനും
രാപ്പകലിന്റെ വരവ് പോക്കരിയാതെ
എന്‍റെ മനസ്സുപോലെ
ചലനമില്ലാതെ നിശബ്ദം നില്‍കുന്ന
ഈ പുഴക്കരയില്‍ ഞാനിന്നും പോയി
തിരിച്ചു പോന്നു ...
No comments:
Post a Comment