സവാരി
സൈഫു കണ്ണൂര്‍
____________________
ഓടി വാടീ പെണ്ണെ നമുക്കൊരു
സവാരി പോകാം ...ഓലമടലില്‍
കുത്തിയിരുന്നാല്‍മതി നീയ്യ്
വലിച്ചോടിക്കോളാം ഞാന്‍
തെങ്ങിന്‍ തോപ്പിന്റെ വരമ്പത്തൂടെ
അങ്ങ് കുമാരേട്ടന്റെ കൂട്ടിയിട്ട
തേങ്ങയ്ക്ക് അരികില്‍ ,,,കൊമാരേട്ടാ ഒരുതേങ്ങയെനിക്ക്,,,
എന്ന് ഈണത്തില്‍ പറയുന്ന കൂട്ടുകാര്‍ക്കിടയിലൂടെ
കൊത്തിയിട്ട ഓലയുടെ രണ്ടീല്
പറിച്ചെടുത്തു മുടഞ്ഞു പച്ചോലപ്പാമ്പ് ഉണ്ടാകി
റഫീക്കിന്റെ മൂക്കട്ടയോളിപ്പിച്ച മുഖത്തെക്കിട്ടു
ഉണ്ടകണ്ണില്‍ വിരിഞ്ഞ ദേഷ്യം ആസ്വദിച്ച്
കീശയില്‍ നിറച്ച പളുങ്ക് ഗോട്ടിയെ
ഉള്ളംകൈയ്യില്‍ വെച്ചാസ്വതിച്ച്
കാക്ക കൊത്തിപ്പറിക്കുന്ന ചക്കപ്പഴത്തിന്റെ
ചിതറിവീണ കുരുവിന്‍ അരികിലൂടെ
തെങ്ങിന്‍ തോപ്പിലെ നനഞ്ഞ വരമ്പത്ത്കൂടി
ബിളുംബി മരത്തിന്റെ അരികിലേക്ക്
ഒരു സവാരിപോകാം ..നീയ്യാ സാരി മാറ്റി
മഞ്ഞ പൂക്കളുള്ള പവാടയിട്ടു വാ ..

No comments:
Post a Comment