Thursday, February 28, 2013

സ്മരണകള്‍ 
സൈഫു കണ്ണൂര്‍ 
_______________________________
ഓര്‍മ്മകള്‍ കോറിയിട്ട 
മതിലിലെ ..കാലം 
വരുത്തിയ പൂപ്പല്‍ 
മായ്ച്ചു കളഞ്ഞ്
സ്മൃതിയിലുറങ്ങുന്ന
സ്മരണകളെ 
പുനര്ജീവിപ്പിക്കുകയാണ് 
ഞാനിന്ന്..കാണുന്നവര്‍ക്കും 
കേള്‍ക്കുന്നവര്‍ക്കും 
ചിലപ്പോള്‍ ഭ്രാന്തമായ് 
തോന്നാവുന്ന ..ബാല്യ 
കൌമാരത്തിന്റെ 
അടിത്തട്ടിലേക്ക് ... 
ചുളുങ്ങിനിറം കെട്ടുപോയ 
ഓര്‍മ്മകളുടെ തലോടലിലേക്ക്....
കൌമാരത്തിന്റെ ചിറകു വെട്ടി 
പ്രവാസമെന്ന കൂട്ടിലടച്ച കിളിക്ക് 
ഇന്ന് സ്വാതന്ത്ര്യത്തിന്റെ 
ചിറകുമുളച്ചിരിക്കുന്നു ....
ആവേശത്തോടെ പറന്നു ചെന്നോരോ 
ചില്ലകളിലും ബാല്യ സ്മൃതികളുമായി 
കൊക്കുരുമ്മി കഥപറഞ്ഞ്..
നഷ്ട്ട സ്വപ്നങ്ങളുടെ 
നൊമ്പരം പങ്കുവെക്കുന്നു ....
മധുര സ്മരണകളുടെ 
മധുരം പകര്‍ന്നു 
സായൂജ്യമടയുന്നു .....
കാലമേ നീയൊന്നു തിരിഞ്ഞു നടന്നെങ്കില്‍ :(

No comments:

Post a Comment