Thursday, February 28, 2013

ബലിക്കാക്ക 
സൈഫു കണ്ണൂര്‍ 
_________________
മോതിരവിരലില്‍ ദര്‍ഭം .....
മന്ത്രോച്ചാരണങ്ങള്‍.....
അവിയല്‍ ..അരി ..തുളസി 
കടലിന്‍ ഇരമ്പല്‍... 
കണ്ണുനീരിന്റെ ചൂട്.... 
പ്രഭാതത്തിന്റെ തണുപ്പ് ....

തര്‍പ്പണം കഴിഞ്ഞു 
മൂന്നുവട്ടം മുങ്ങിനിവര്‍ന്ന് 
കൈകൊട്ടി വിളിച്ചിട്ടും 
വരാന്‍ കാക്ക കൂട്ടാക്കുന്നില്ല 

അതോ ..വിട്ടു പോകാന്‍ 
മടികാണിച്ചു നീയെന്നെ 
പിന്നെയും തോല്പ്പിക്കുകയാണോ ......
പുക മൂടുന്നുണ്ടെന്നെ

പകലുറക്കത്തിലെ സ്വപ്നം പോലെ 
ജീവിതം ബാക്കിവച്ച് ...

ഒരു ഇളം കാറ്റെന്റെ
ഉള്ളം തണ്പ്പിക്കുന്നുണ്ട് 
ചിലനേരത്തെ നിന്‍റെ നേര്‍ത്ത 
തലോടല്‍ പോലെ 

പച്ചിലയില്‍ ഉരുട്ടി വച്ച 
ബലിചോറ് നമ്മുടെ 
സ്വപ്നം പോലെ 
ഉപേക്ഷിക്കപ്പെട്ട്......

പൂഴിയില്‍ പൂഴ്ന്നിറങ്ങുന്ന കാല്‍ 
വേച്ചു നടക്കുമ്പോഴും ...
കണ്ണ് മുകളില്‍ തിരയുന്നുണ്ട് .... 
പക്ഷെ ..നീ പോകാന്‍ കൂട്ടാക്കാതെ

No comments:

Post a Comment