Thursday, February 28, 2013

ഒറ്റമരം
സൈഫു കണ്ണൂര്‍ 
________________________________
മലനിരകള്‍ക്കു നടുവില്‍
കാലങ്ങളുടെ പ്രകൃതി __
പരീക്ഷണമേറ്റു അചഞ്ചലനായി 
തലയുയര്‍ത്തി നില്‍ക്കുന്ന ഒറ്റമരം 

അനേകായിരം വര്ഷം 
തപം ചെയ്തു ജരാനരകള്‍ 
ബാധിച്ച മുനിവര്യന്റെ 
ജഡകള്‍ പോലെ താഴേക്കു 
ഊര്‍ന്നിറങ്ങി നില്‍ക്കും 
ചില്ലകളുള്ള ഒറ്റമരം 

ചുട്ടുപഴുത്ത വേനല്‍തീര്‍ത്ത
ചുളിവുവീഴ്ത്തി അടര്‍ന്നു 
ചെറുകഷണങ്ങളായ് വീഴും 
തൊലിയുള്ള ഒറ്റമരം 

ചുറ്റിലുമുള്ളതൊക്കെയും 
നരാധമന്മാര്‍ വട്ടംതീര്‍ത്തു
കവര്ന്നെടുക്കുന്നതും നിഷ്കരുണം 
വെട്ടിമാറ്റി കൊള്ള ചെയ്യുന്നതും 
നിശ്ചലനായി നോക്കിക്കാണേണ്ടി
വന്ന ഹതഭാഗ്യനായ ഒറ്റമരം 

ആ ഒറ്റ മരത്തില്‍ 
ഞാനെന്നെകാണുന്നു 
മരുഭൂമിയുടെ കരള്‍ കത്തിക്കും 
പരീക്ഷണം കൊണ്ട് ജരാനര ബാധിച്ച 
മനസ്സ് പേറും ഈ എന്നെ തന്നെ

No comments:

Post a Comment