പഠിപ്പ്
സൈഫു കണ്ണൂർ
______________________
പത്തു മണിക്കാണ്
സ്കൂളിലെ പ്യൂണ്‍
കണ്ണേട്ടൻ ക്ലാസിൽ കയറാൻ
മുന്നറിയിപ്പ് മുഴക്കുക
നമ്മൾ ഒന്പത് മണിക്കേ പുറപ്പെടും
നമ്മളെന്നു പറഞ്ഞാൽ ഞാനും ജയാനന്തനും
പതിയെ നടന്നു വഴിയിലെ
പറങ്കി മാവിൽ നിന്നും വീണ അണ്ടി ഒക്കെ പെറുക്കി ....
മൂന്നണ്ടിക്ക് ഒരു മിഠായി തരും മൂസാക്കാ...
അഞ്ചെണ്ണത്തിനു ഒരു നാരങ്ങയും
അതൊക്കെ കഴിച്ചു പതിയെ
നടന്നങ്ങു ചെല്ലുമ്പോഴേക്കും
ഭാസ്കരാൻ മാഷ് ..വാതിലിൽ ഉണ്ടാവും
ചൂരലിനായിരുന്നു വേദന
അത് പൊട്ടും വരെ അടിക്കും മാഷ്
എന്നിട്ടൊരു കണ്ടു പിടിത്തവും
,നീയൊന്നും നന്നാവില്ലെടാ ..
ഡസ്കിന്റെ മുകളിലാ പിന്നത്തെ വിദ്യ
കടലാസ് ചുരുട്ടി സീമയുടെയും സിന്ധുവിന്റെയും
അരിശം കണ്ടു ചിരിക്കും ..അത് കണ്ടാലോ
മാഷ്ക്ക് പിന്നെയും കലിയാ..നമ്മലെന്തോ ചെയ്യും ...
കണ്ണ് തള്ളി മാഷ് പുറത്തേക്കുള്ള വഴി
കാണിക്കുമ്പോഴേക്കും ..നമ്മള് സ്ഥലം കാലിയാക്കും
എന്തിനാ വെറുതെ മാഷിന്റെ പ്രഷറു കൂട്ടുന്നെ
പിന്നത്തെ പരിപാടി നാണിയേട്ടത്തിയുടെ മാവിന്റെ ചോട്ടിലും
അക്ബറിന്റെ ഉപ്പാനോട്
മാഷെപ്പോഴും പറയും മോനെയൊന്നു
ശ്രദ്ധിക്കണം വെളഞ്ഞ പുള്ളിയാ എന്ന്
..മാഷെ പോരെയ്ന്നു നമ്മള് ശ്രദ്ധിക്കുന്നുണ്ട്
സ്കൂളിയച്ചാൽ മാഷല്ലേ ശ്രദ്ധിക്കേണ്ടത് എന്ന്
അയമ്മദുക്കയും ...
പിന്നെങ്ങനാ ..എന്റെ ദൈവമേ എന്ന് മാഷും

No comments:
Post a Comment