Tuesday, March 26, 2013

അസ്തമിച്ച പ്രതീക്ഷ
സൈഫു കണ്ണൂര് 
____________________ 
ശാരദേച്ചിയുടെ വീടിന്റെ 
തെക്കേയറ്റത്തെ യൂക്കാലിമരത്തിന്റെ
ചോട്ടിലെ ചെറിയ പൊത്തിൽ 
നീയെനിക്കായ് ഒളിപ്പിച്ചുവച്ച 
പ്രണയലേഖനം പ്രതീക്ഷിച്ച്
ഞാനിന്നലെ അതുവഴിയൊന്നു പോയി .....

കൊഴിഞ്ഞു പോയ ഇലകൾ
നമ്മുടെ പ്രതീക്ഷകളെ ഓര്മ്മിപ്പിച്ചു
വിണ്ടുകീറിയ മരം
നമ്മുടെ സ്വപ്നങ്ങളെയും

വിറയ്ക്കുന്ന കൈകൾ അറിയാതെ
ആ പൊത്തിലെക്കു നീണ്ടു
തിരിച്ചെടുത്ത കൈകളിൽ
നിറയെ ചിതൽ പുറ്റുകൾ മാത്രം

No comments:

Post a Comment